Latest NewsKeralaNews

കൊറോണ ബാധ: എല്‍ഡിഎഫ് നടത്താനിരുന്ന ഗൃഹസന്ദര്‍ശന പരിപാടിയിൽ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ  എല്‍ഡിഎഫ് നടത്താനിരുന്ന ഗൃഹസന്ദര്‍ശന പരിപാടി ഉൾപ്പെടെയുള്ളവ മാറ്റിവച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ തദ്ദേശഭരണ കേന്ദ്രങ്ങളില്‍ നടത്താനിരുന്ന ഭരണഘടനാ സംരക്ഷണ പരിപാടി മാറ്റിവച്ചതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു.

കൊവിഡ് 19 നെതിരെ ജാഗ്രത പാലിക്കാന്‍ പൊതുപരിപാടികള്‍ മാറ്റിവയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് എല്‍ഡിഎഫ് പരിപാടികള്‍ മാറ്റിവച്ചത്. എന്നാൽ, പൗരത്വ നിയമ ഭേദഗതിക്കെതിരായ മറ്റ് പ്രചാരണങ്ങളുമായി എല്‍ഡിഎഫ് മുന്നോട്ടുപോകുമെന്ന് എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നേരത്തെ രോഗം സ്ഥിരീകരിച്ച എറണാകുളത്തെ കുട്ടിയുടെ മാതാപിതാക്കള്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം എട്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി. ചികിത്സയിലുള്ളവരുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ALSO READ: ആദ്യം യുവതി പണം വാങ്ങി യുവാവുമായി ലൈംഗിക ബന്ധത്തിന് തയ്യാറായി; പിന്നീട് നടന്ന കാര്യങ്ങൾ അപ്രതീക്ഷിതം

ഇറ്റലിയില്‍ നിന്ന് വന്ന റാന്നിയിലെ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേര്‍ക്ക് ഇന്ന് രാവിലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇറ്റലിയില്‍ നിന്ന് എത്തിയ കുടുബത്തെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ പോയ രണ്ട് പേര്‍ക്കും, വീട്ടിലെ പ്രായമായ അച്ഛനും അമ്മക്കും, റാന്നിയില്‍ തന്നെ കുടുംബവുമായി അടുത്തിടപഴകിയ മറ്റ് രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 1495 പേര്‍ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇവരില്‍ 259 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button