ദുബയ്: ദുബായിൽ യുവതി 80 ദിർഹത്തിനായി യുവാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം കവർച്ച നടത്തിയ കേസിൽ പിടിയിൽ. യുവതി തന്റെ കൂട്ടാളിയോടൊപ്പം യുവാവിന്റെ 2500 ദിർഹം കവർന്നെടുത്തു. സ്ത്രീക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു.
22 കാരിയായ നൈജീരിയൻ യുവതിയെ വേശ്യാവൃത്തി, ആക്രമണം, കവർച്ച എന്നിങ്ങനെ ഒന്നിലധികം കുറ്റങ്ങളിൽ കുറ്റക്കാരിയാണെന്ന് ദുബായ് കോടതി കണ്ടെത്തി. നിയമവിരുദ്ധമായ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി. കോടതി വിധിപ്രകാരം യുവതിയെ നാടുകടത്തും.
വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിനും പിഴ നൽകാതെ വിസയിൽ അമിതമായി താമസിച്ചതിനുമാണ് യുവതിക്കെതിരെ കേസെടുത്തത്. കവർച്ചയ്ക്ക് ഇരയായയാളുമായി അനധികൃതമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും ഇവർക്കെതിരെ കേസുണ്ട്. അനധികൃത സമ്മതത്തോടെയുള്ള ലൈംഗികബന്ധം, റെസിഡൻസി ലംഘനം, പെർമിറ്റ് ഇല്ലാതെ മദ്യം കഴിക്കൽ എന്നീ കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്. അൽ മുറാഖാബത്ത് പോലീസ് സ്റ്റേഷനിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. യുവതിയുടെ കൂട്ടാളി ഉൾപ്പെടെ മൂന്ന് പ്രതികളെയും തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്.
Post Your Comments