റിയാദ് : യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പ്രവാസികള്‍ അനിശ്ചിതത്വത്തില്‍ ,കണക്ഷന്‍ ഫ്ളൈറ്റ് കിട്ടാതെ കുടുങ്ങിയത് അഞ്ഞൂറിനടുത്ത് വരുന്ന മലയാളികള്‍.
കുവൈറ്റിനു പിന്നാലെ ഖത്തറും സൗദി അറേബ്യയും കൂടി യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് പ്രവാസികള്‍ അനിശ്ചിതത്വത്തിലായത്. ഇന്നലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നു ബഹ്‌റൈനിലെ മനാമയിലിറങ്ങി സൗദിയിലേക്കു പോകാനിരുന്ന നൂറോളം മലയാളികള്‍ക്കു കണക്ഷന്‍ വിമാനം ലഭിച്ചില്ല. ബഹ്‌റൈന്‍, യുഎഇ, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കു സൗദി വിലക്ക് ഏര്‍പ്പെടുത്തിയതാണു പ്രശ്‌നം. ഇവരെ തിരുവനന്തപുരം, കൊച്ചി വിമാനങ്ങളിലായി നാട്ടിലേക്കു മടക്കിവിട്ടു.
യുഎഇ വഴി സൗദിയിലേക്ക് ഇത്തിഹാദ് എയര്‍വേയ്‌സിന്റെ 2 വിമാനങ്ങളിലായി പോകേണ്ടിയിരുന്ന 116 പേരെ കോഴിക്കോട്ടുനിന്നു കൊണ്ടുപോയില്ല. കോഴിക്കോട്ടു നിന്നു സൗദിയിലേക്കു നേരിട്ടുള്ള സര്‍വീസുകളില്‍ ജോലി ആവശ്യാര്‍ഥം പോകുന്നവര്‍ക്കു തടസ്സമില്ല
Post Your Comments