Latest NewsIndia

കൊറോണ ഭീതി, ആയിരക്കണക്കിന് രൂപയുടെ ഫെയ്‌സ് മാസ്ക് മോഷ്‌ടിച്ച ഫാര്‍മസിസ്‌റ്റ്‌ അറസ്‌റ്റില്‍

മരുന്നുകളും മുഖാവരണങ്ങളും അടക്കം 35,000 രൂപയുടെ സാധനങ്ങളാണ്‌ മോഷ്‌ടിക്കപ്പെട്ടത്‌.

പൂനെ: രാജ്യത്ത്‌ കോവിഡ്‌-19 ഭീഷണി രൂക്ഷമായതോടെ മാസ്കിനും (മുഖാവരണങ്ങള്‍) ആവശ്യക്കാര്‍ വര്‍ധിച്ചു. മുന്‍കരുതലെന്നനിലയിലാണു പലരും മുഖാവരണം വാങ്ങുന്നത്‌. അതിനിടെ, മുഖാവരണങ്ങള്‍ മോഷ്‌ടിച്ച ഫാര്‍മസിസ്‌റ്റിനെ പിടികൂടി. പൂനെയിലെ സ്വകാര്യ ആശുപത്രിയിലെ ഫാര്‍മസിസ്‌റ്റായ 28 വയസുകാരനെയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.മരുന്നുകളും മുഖാവരണങ്ങളും അടക്കം 35,000 രൂപയുടെ സാധനങ്ങളാണ്‌ മോഷ്‌ടിക്കപ്പെട്ടത്‌.

കമല്‍നാഥ്‌ സര്‍ക്കാരിലെ മുഴുവന്‍ മന്ത്രിമാരും രാജിവച്ചു, ബിജെപിയെ പ്രതിസ്ഥാനത്തു നിർത്തിയ കമൽനാഥിന് തിരിച്ചടി നൽകിയത് സ്വന്തം പാർട്ടിയിലെ വിമതർ

ആശുപത്രി ഫാര്‍മസിയില്‍ സൂക്ഷിച്ചിരുന്ന എന്‍-95 മുഖാവരണങ്ങളും ചില മരുന്നുകളും ഓയിന്‍മെന്റുകളുമാണ്‌ ഇയാള്‍ മോഷ്‌ടിച്ചത്‌. ഞായറാഴ്‌ച രാവിലെയാണ്‌ ആശുപത്രി അധികൃതര്‍ വിവരമറിഞ്ഞത്‌. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ മോഷണം സ്‌ഥിരീകരിച്ചു. തുടര്‍ന്ന്‌ ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button