കാബൂള്‍: അഫ്ഗാനില്‍ വീണ്ടും സ്ത്രീകള്‍ക്ക് എതിരെ തലതിരിഞ്ഞ നിയമങ്ങളുമായി താലിബാന്‍. വനിതാ ടെലിവിഷന്‍ അവതാരകരെല്ലാം ഇനി മുതല്‍ മുഖം മറച്ചുകൊണ്ട് മാത്രമേ പരിപാടികള്‍ അവതരിപ്പിക്കാന്‍ പാടുള്ളൂവെന്നാണ് താലിബാന്റെ പുതിയ ഉത്തരവ്. അഫ്ഗാനിലെ എല്ലാ മാധ്യമങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കുമെന്നും താലിബാന്‍ അറിയിച്ചു.
Read Also: കെ.സുധാകരന്‍ എംപിയെ അധിക്ഷേപിച്ചു: എം.വി ജയരാജനെതിരെ പരാതി
താലിബാന്റെ പുതിയ ഉത്തരവ് അവസാന വാക്കാണെന്നും ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയുണ്ടാകില്ലെന്നുമാണ് പുറത്തു വന്ന റിപ്പോര്‍ട്ട്. അഫ്ഗാനിലെ പ്രശസ്ത മാധ്യമ സ്ഥാപനമായ ടൊളോ ന്യൂസ് ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കും താലിബാന്‍ ഈ പ്രസ്താവന നേരിട്ട് അയച്ചുവെന്നാണ് വിവരം.
അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം, സ്ത്രീകളെ അടിച്ചമര്‍ത്തുന്ന നടപടികളാണ് അവര്‍ നിരന്തരം ചെയ്തു വരുന്നത്. അതിന്റെ ഭാഗമായി തന്നെയാണ് ഈ തീരുമാനവും. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ അവരുടെ കണ്ണുകള്‍ മാത്രമേ പുറത്തുകാണിക്കാന്‍ പാടുള്ളു എന്ന് താലിബാന്‍ ഉത്തരവിട്ടത് ഈ മാസം ആദ്യമാണ്.
Post Your Comments