കൊച്ചി: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വിവിധ പരീക്ഷകള്‍ മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു. സിയാല്‍, പിഎസ്സി പരീക്ഷകളാണ് മാറ്റിയത്. കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) മാര്‍ച്ച് 14 ന് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ് -2 തസ്തികയിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ അമ്പതോളം സ്കൂളുകളിലാണ് എഴുത്തുപരീക്ഷ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.നോര്‍ക്ക റൂട്ട്സില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്, പരിശീലനം/സ്ക്രീനിംഗും റദ്ദാക്കിയിട്ടുണ്ട്.
Post Your Comments