Latest NewsKeralaNews

കോവിഡ് 19: സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ടെസ്റ്റിന് നിയന്ത്രണമേർപ്പെടുത്തുന്നതിൽ സർക്കാർ തീരുമാനം പുറത്ത്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കോവിഡ് 19 ബാ​ധ 12 പേർക്ക് സ്ഥിരീകരിച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഡ്രൈ​വിം​ഗ് ടെ​സ്റ്റ്, ലേ​ണേ​ഴ്‌​സ് ടെ​സ്റ്റ് എ​ന്നി​വ​യ്ക്ക് ഒ​രാ​ഴ്ച​ത്തേ​ക്ക് നി​യ​ന്ത്ര​ണം ഏര്‍പ്പെടുത്തിയതായി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ അറിയിച്ചു.

ഒ​ഴി​വാ​ക്കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ടെ​സ്റ്റ് ന​ട​ത്തേ​ണ്ടി​വ​ന്നാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും ടെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രും ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദേ​ശി​ക്കു​ന്ന സു​ര​ക്ഷാ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്കു​ക​യും മാ​സ്‌​ക് ധ​രി​ക്കു​ക​യും വേ​ണ​മെ​ന്ന് കമ്മീഷണറുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം തുടങ്ങിയ ജി​ല്ല​ക​ളി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ന​ട​പ​ടി​ക​ള്‍ പ​ട്രോ​ളിം​ഗ് മാ​ത്ര​മാ​യി ചുരുക്കും.

കൊറോണ വൈറസ് സംസ്ഥാനത്ത് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി കേരളം. വിനോദ സഞ്ചാരത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. കോന്നി ആനക്കൂടും, അടവി ഇക്കോ ടൂറിസം സെന്ററും പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെച്ചു. കൂടാതെ ഇടുക്കിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണങ്ങളേര്‍പ്പെടുത്തി.

ALSO READ: കോവിഡ് 19: കര്‍ണാടകയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു

ഇത് പ്രകാരം ഹോട്ടലുകളില്‍ പുതിയ ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ അനുവദിക്കില്ല. കൂടാതെ നിലവില്‍ ഹോട്ടലുകളിലും ഹോംസ്റ്റേകളിലും താമസിക്കുന്ന വിദേശങ്ങളെ നിരീക്ഷിക്കും. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് വയ്ക്കും. ടൂറിസ്റ്റുകള്‍ക്ക് പുറമേ ഹോട്ടല്‍ ജീവനക്കാര്‍ക്കും ടാക്‌സി ഡ്രൈവര്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button