റിയാദ്•രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് 72 മണിക്കൂറിനുള്ളിൽ മടങ്ങാമെന്ന് യു.എ.ഇയിലെ സൗദി അറേബ്യ എംബസി അറിയിച്ചു.
സൗദി പൗരന്മാർക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് അൽ അറേബ്യ റിപ്പോർട്ട് ചെയ്യുന്നു.
സൗദി അറേബ്യയിൽ അൽ ഗ്വീഫത്ത് അതിർത്തിക്കടുത്തുള്ള അൽ ബത അതിര്‍ത്തി പ്രവേശന കവാടവും പൗരന്മാർക്ക് ഉപയോഗിക്കാം. സഹായത്തിനായി അബുദാബിയിലെ എംബസിയുമായും ദുബായിലെ കോൺസുലേറ്റുമായും ബന്ധപ്പെടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് 72 മണിക്കൂർ സമയമുണ്ടെന്ന് ബഹ്‌റൈനിലെ സൗദി എംബസിയും അറിയിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് സൗദി അറേബ്യയിൽ 20 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
യു.എ.ഇ, കുവൈറ്റ്, ബഹ്‌റൈൻ, ലെബനൻ, സിറിയ, ദക്ഷിണ കൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ് എന്നിവിടങ്ങളിലേക്കുള്ള യാത്ര സൗദി അറേബ്യ ഞായറാഴ്ച നിർത്തിവച്ചു. യാത്രാ നിരോധന പട്ടികയിൽ ഒമാൻ, ഫ്രാൻസ്, ജർമ്മനി, തുർക്കി, സ്പെയിൻ എന്നീ രാജ്യങ്ങളെയും ഉള്‍പ്പെടുത്തിയിടുണ്ട്. യാത്ര നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാന, സമുദ്ര സര്‍വീസുകളും നിർത്തുകയാണെന്ന് രാജ്യം അറിയിച്ചു.
പ്രവേശന സമയത്ത് ആരോഗ്യ വിവരങ്ങളും യാത്രാ വിവരങ്ങളും വെളിപ്പെടുത്താത്ത ആളുകൾക്ക് 133,000 ഡോളർ വരെ പിഴ ഈടാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
Post Your Comments