ദുബായ് : യുഎഇ ഉള്‍പ്പെടെ ലോകം മുഴുവനും കൊറോണ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് ദുബായിലെ വന്‍കിട ഹോട്ടല്‍ ഗ്രൂപ്പായ എമ്മാര്‍ ഗ്രൂപ്പിന്റെ ഹോട്ടലില്‍ താമസത്തിന് അടുത്ത അഞ്ച് മാസത്തേയ്ക്കുള്ള ബുക്കിംഗ് നിര്‍ത്തിവെച്ചു. മാര്‍ച്ച് 14 മുതല്‍ ആഗസ്റ്റ് 31 വരെ ബുക്കിംഗ് നിര്‍ത്തിവെച്ചത്. കൊറോണയുടെ വ്യാപനത്തെ തുടര്‍ന്നാണ് ബുക്കിംഗ് നിര്‍ത്തിവെച്ചിരിക്കുന്നതെന്ന് ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി. ബുര്‍ജ് ഖലീഫയുടെ സമീപത്താണ് ഈ വന്‍കിട ഹോട്ടലിലൊന്ന് സ്ഥിതി ചെയ്യുന്നത്.
കൊറോണ വൈറസ് ആഗോള സാമ്പത്തിക മാന്ദ്യവും ടൂറിസത്തിലുള്ള ഇടിവും യുഎഇയുടെ സാമ്പത്തിക വ്യവസ്ഥയെ ബാധിയ്ക്കുമെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ തന്നെ ചൈനയുടെ സാമ്പത്തികാവസ്ഥ തകര്‍ന്നടിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍
Post Your Comments