KeralaLatest NewsNews

കൊറോണ: വ്യാജ വാര്‍ത്ത പ്രചരിച്ച കേസില്‍ ആദ്യ അറസ്റ്റ് ; പിടിയിലായത് കോണ്‍ഗ്രസ് നേതാവ്

ഹരിപ്പാട്: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ ആദ്യ അറസ്റ്റ്. കോണ്‍ഗ്രസ് നേതാവായ ഹരിപ്പാട് പിലാപ്പുഴ സ്വദേശി സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്. പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്ന വിധം സന്ദേശം പ്രചരിപ്പിച്ചു എന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. നേരത്തെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് നാലോളം പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ സംസ്ഥാനത്ത് അഞ്ചോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കോഴിക്കോട് കക്കൂരില്‍ കൊറോണയെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുവാവിനെതിരെയും കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ കൊറോണ ബാധിച്ചയാളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ചതിന് എരുമപ്പെട്ടി സ്വദേശി പ്രവീഷ് ലാലിനെതിരെയും കേസെടുത്തിരുന്നു.

ഇവരെ കൂടാതെ എറണാകുളം പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജിയുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനും കാറോണ വൈറസ് അസുഖമില്ലെന്നും സര്‍ക്കാര്‍ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ആരോപിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചതിന് ജേക്കബ് വടക്കുഞ്ചേരിക്കെതിരെയും കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button