തിരുവനന്തപുരം: കൃപാസനം പത്രം വീട്ടില്‍ വച്ചാല്‍ എന്ത് അത്ഭുതമാണ് നടക്കുന്നത് . ധ്യാനകേന്ദ്രങ്ങള്‍ ദൈവത്തെ വിറ്റ് കാശാക്കുന്നു. എല്ലാറ്റിനും പിന്നില്‍ കപട വിശ്വാസം. അരമനകളിലും പള്ളികളിലും നടക്കുന്നത് എന്താണെന്ന് പരസ്യമായ രഹസ്യം. വൈദികന്റെ പ്രസംഗം വൈറലാകുന്നു. സി.എം.ഐ സഭാ വൈദിക ഫാദര്‍ ജോജോ തളികസ്ഥാനം നടത്തിയ പ്രസംഗമാണ് സിറോ മലബാര്‍ സഭയ്ക്കുള്ളില്‍ തന്നെ പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. ദൈവത്തിന്റെ പേരില്‍ സഭാവിശ്വാസികളെ അന്തവിശ്വാസത്തിലേക്ക് തള്ളിവിടുന്ന സകലര്‍ക്കും മറുപടി നല്‍കിയാണ് വൈദികന്റെ പ്രസംഗം. നസ്രാണി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഹൈറേഞ്ചില്‍ വെച്ച് കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലായിരുന്ന സഭയെ പിടിച്ചുലച്ച പ്രസംഗം നടന്നത്.
പ്രസംഗത്തിന്റെ പൂര്‍ണരൂപം:-
നിങ്ങളുടെ വിശ്വാസങ്ങളേയും പരാജയങ്ങളെ ചൂഷണം ചെയ്യുമ്‌ബോള്‍ അവരുടെ കീശവീര്‍ക്കുകയാണ്. നിങ്ങള്‍ നല്ല വിശ്വാസത്തില്‍ വളരാന്‍ ഒര്‍മപ്പെടുത്തുകയാണ് ഞാന്‍. ആളു കൂടുന്നതിന് അനുസരിച്ച് പൈസ കൂടുന്ന സാഹചര്യമാണ്. എന്തിനാണ് ഈ പബ്ളിസിറ്റിയുടെ കാര്യം. ഏതെങ്കിലും ഒരു തിരുനാള്‍ വന്നാലോ ടി വി തുറക്കാന്‍ പറ്റത്തില്ല. ലോക്കല്‍ ചാനലുകളില്‍ മുഴുവന്‍ എഴുതിക്കാണിക്കുന്നത്. ഇപ്പോള്‍ പ്രസംഗിക്കുന്നത് ഇന്നയാള്‍ എന്നൊക്കെയാണ്…. കുറുബാന ചൊല്ലുന്നത് ഇപ്പോള്‍ ഇന്നയാളാണ്… ഇത്രയധികം ആളുകള്‍ വന്നിട്ടുണ്ട്… നാളെ കുറുബാന ചൊല്ലുന്നത് ഈ അച്ചന്‍ എന്നൊക്കെയാണ്. ഇത്തരത്തില്‍ വിശ്വാസികളെ ആകര്‍ഷിക്കുകയാണ്. മാര്‍ക്കറ്റിങ് നടത്തുകയാണ്. കര്‍ത്താവിനെ വിറ്റ് കാശാക്കുന്ന ആളുകളായി വിശ്വാസികള്‍ മാറരുത്.
ചിലര്‍ വീട്ടില്‍ ശാലോ ടിവി വച്ചിട്ട് ആരാധന നടക്കുന്നത് കാണിക്കുമ്‌ബോള്‍ അരുളിക്ക കാണിക്കുമ്‌ബോള്‍ ഓടി പോയി ടിവിയില്‍ തൊട്ടുതൊഴുന്നത് കാണാം. കറണ്ടിക്കാത്തത് ഭാഗ്യം,. എന്ത് വിശ്വാസമാണ് നമ്മള്‍ കാണിക്കുന്നത്. എല്‍.കെ.ജി വിദ്യാര്‍ത്ഥിയുടെ നിലവാരത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. തൊലിപ്പുറത്ത് കുളിരു കയറിയാല്‍ പരിശുദ്ധാത്മാവ് വന്നു.. ഒരു ചെറിയ തലവേദന വന്നപ്പോള്‍ ദൈവം എന്നെ സ്പര്‍ശിച്ചു. കിടന്ന് ബഹളം വച്ച് നാക്കുകുഴയുന്നു. നമ്മള്‍ ആരവങ്ങളുടെ പിന്നാലെ പായുകയാണ്. ഒരുപാട് ജനം തടിച്ച് കൂടുമ്‌ബോള്‍ ഓടുകയാണ്. ഇപ്പോള്‍ കൃപാസനം എന്നൊക്കെ പറഞ്ഞുണ്ട്. എന്റെ സഹോരന്മാരെ നിങ്ങള്‍ ഉടമ്ബടിയെടുത്തത് മാമോദിസയിലാണ്. അതിന്റെ മുകളിലുള്ള എന്ത് ഉടമ്ബടിയാണ്. ഉടമ്ബടിയെടുത്ത് കഴിഞ്ഞാല്‍ എല്ലാം സാധിക്കും. ആ പത്രവും കൂടി വീട്ടില്‍ കൊണ്ട വച്ചാല്‍ മതി ഭയങ്കര അത്ഭുതങ്ങളാ…!
സോഷ്യല്‍ മീഡിയയില്‍ വന്‍വിവാദമാണ് ജോജോയുടെ പ്രസംഗവുമായി ബന്ധപ്പെട്ടു ഉയരുന്നത്
Post Your Comments