മുംബൈ: നടിയോ മോഡലോ അല്ലാത്ത ഒരു സാധാരണ യുവ സുന്ദരിക്ക് ഇൻസ്റ്റാഗ്രാമിൽ പതിനെട്ടു ലക്ഷം ഫോളോവെഴ്‌സ്. കേൾക്കുമ്പോൾ അൽപം ആശങ്ക തോന്നിയേക്കാം. എന്നാൽ ബോളിവുഡ് നടിമാരെ പോലും ഞെട്ടിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ താരമായ പെൺകുട്ടിയാണ് സപ്ന വ്യാസ് പട്ടേൽ.
ഫിറ്റ്നസ്സ് ജീവിതവ്രതമാക്കി മാറ്റിയ സപ്നയുടെ ചിത്രങ്ങൾക്ക് ഏറെ ആരാധകരാണ് ഉള്ളത്. സെലബ്രിറ്റികളുടെ ഫിറ്റ്നസ് എക്പേർട്ടാണ് ഈ മുപ്പതുകാരി. ഇൻസ്റ്റാഗ്രാമിൽ പതിനെട്ടു ലക്ഷം പേരാണ് സപ്നയെ ഫോളോ ചെയ്യുന്നത്. സപ്ന താരമായി മാറിയത്, മോഡലിംഗിലൂടെയോ സിനിമകളിലൂടെയോ അല്ല. മറിച്ച് ആരെയും മയക്കുന്ന അവരുടെ ആകാരഭംഗി കൊണ്ടാണ്.
ഗുജറാത്തിലെ അഹമ്മദാബാദിലാണ് സപ്നയുടെ ജനനം. ഗുജറാത്ത് ആരോഗ്യമന്ത്രിയായിരുന്ന ജയ് നാരായൺ വ്യാസിന്റെ മകളാണ് സപ്ന. പെൺകുട്ടികളുടെ ഫിറ്റ്നസ് ട്രെയിനറായി കരിയർ ആരംഭിച്ച സപ്ന മോട്ടിവേഷൻ സ്പീക്കർ എന്ന രീതിയിലും പ്രശസ്തയാണ്. യൂട്യൂബ് ചാനൽ ഉടമയും ബ്ലോഗറും കൂടിയാണ് സപ്ന.
Post Your Comments