കൈപ്പത്തിക്കുള്ളിൽ തന്നെ താമര ഇതളുകളായി വിരിയുന്ന മാജിക് കോൺഗ്രസ്സിനുള്ളിൽ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല . കുറച്ചു നാളുകളായി അതാണ് പതിവ് . കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കി മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതോടെ വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നത് ഉന്നത നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ എടുക്കാനുള്ള ശേഷിയില്ലായ്മയാണ്. ഒരു വര്‍ഷത്തോളമായി മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് ആരെന്ന് കണ്ടെത്താന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല.
മധ്യപ്രദേശില്‍ മാത്രമല്ല തീരുമാനമെടുക്കാന്‍ കഴിയാത്ത നേതൃത്വത്തിന്റെ പ്രശ്‌നം തിരിച്ചടിയായിരിക്കുന്നത്. കര്‍ണ്ണാടകയില്‍ ഉപതെരഞ്ഞെടുപ്പില്‍ തോറ്റതോടെ പ്രസിഡന്റ് രാജിവെച്ചെങ്കിലും പകരം കണ്ടെത്തിയ ഡികെ ശിവകുമാറിനെ നിയോഗിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും, മുന്‍ ക്യാബിനറ്റ് മന്ത്രി നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പ്രശ്‌നങ്ങളും തീര്‍ക്കാന്‍ സാധിച്ചിട്ടില്ല.എന്തായാലും കോൺഗ്രസ്സ് നേതൃത്വത്തിന്റെ പിടിപ്പുകേടിന് ബി ജെ പി എന്ത് പിഴച്ചു എന്നാണ് കോൺഗ്രസ്സ് പാളയങ്ങളിൽ നിന്നും വരുന്ന കരക്കമ്പി .
Post Your Comments