Latest NewsKeralaNews

ബഹ്‌റൈനിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളെ തിരിച്ച്‌ കൊച്ചിയിലെത്തിച്ചു

കൊച്ചി: കൊച്ചിയിൽ നിന്ന് ബഹ്‌റൈന്‍ വഴി സൗദിയിലേക്ക് പുറപ്പെട്ടവരെ തിരിച്ചെത്തിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് സൗദി അറേബ്യ നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇരുന്നൂറോളം യാത്രക്കാരാണ് ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്.

Read also: നെടുമ്പാശ്ശേരിയിൽ നിന്നും സൗദിയിലേക്ക് പുറപ്പെട്ട വിമാനം ബഹ്‌റൈനില്‍ ഇറക്കി; യാത്രക്കാരെ കേരളത്തിലേക്ക് തിരിച്ചയക്കും

അതിനിടെ ഇന്ത്യയില്‍ നിന്നുളള യാത്രക്കാര്‍ക്ക് ഖത്തര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ ദോഹയിലേക്കുളള സര്‍വീസ് തത്കാലം നിര്‍ത്തിവെക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു.  അതേസമയം, ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിന് വ്യോമസേനയുടെ വിമാനം ഇന്ന് പുറപ്പെടും. വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തെ അയക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button