KeralaLatest NewsNews

ഇറ്റലിയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശികള്‍ പരിശോധനയില്‍ നിന്നും ഒഴിവായത് ഇങ്ങനെ : പത്തനംതിട്ട സ്വദേശികളുടെ വാദത്തെ തള്ളി കലക്ടര്‍ സുഹാസ്

കൊച്ചി : ഇറ്റലിയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശികള്‍ പരിശോധനയില്‍ നിന്നും ഒഴിവായത് ഇങ്ങനെ . ഇറ്റലി സംഘം വിമാനമിറങ്ങിയ 29നു രാവിലെ കൊറോണ ബാധിതമെന്ന നിലയില്‍ നിരീക്ഷിക്കേണ്ട രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇറ്റലി ഉള്‍പ്പെടാതിരുന്നതാണു വൈദ്യ പരിശോധന ഒഴിവാകാന്‍ കാരണമെന്നാണ് സൂചന. വിമാനത്താവളത്തില്‍ ആദ്യ ഘട്ടത്തില്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്കു മാത്രമായിരുന്നു വൈദ്യപരിശോധന. മാര്‍ച്ച് ഒന്നു മുതലാണു ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ നിരീക്ഷണത്തിലായത്.

Read Also : ഞങ്ങള്‍ ഒന്നും മറച്ചുവെച്ചിട്ടില്ല…. വിമാനം കയറുമ്പോള്‍ കൊറോണ ഇല്ലായിരുന്നു :പള്ളിയില്‍ പോയെന്നും സിനിമയ്ക്കു പോയെന്നുമുള്ളത് വെറും ആരോപണങ്ങള്‍ മാത്രം : സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത് രക്തസമ്മര്‍ദ്ദത്തിന് … പ്രചരിയ്ക്കുന്ന വാര്‍ത്തകളെ പാടെ തള്ളി ഇറ്റലിയില്‍ നിന്നും വന്ന കുടുംബം

അതേസമയം, കൊറോണ ബാധിത രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരുണ്ടെങ്കില്‍ സ്വമേധയാ അറിയിക്കണമെന്നു നിര്‍ദേശിച്ചിരുന്നെങ്കിലും യാത്രക്കാര്‍ ഇക്കാര്യം പറഞ്ഞില്ലെന്നു കലക്ടര്‍ എസ്. സുഹാസ് പറഞ്ഞു. വിമാനത്താവളത്തില്‍ എല്ലാ യാത്രക്കാരെയും വൈദ്യപരിശോധനയ്ക്കു വിധേയമാക്കുന്നില്ല. 28 ദിവസത്തിനിടെ രോഗബാധിത രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരിലാണു പരിശോധന.

ഇറ്റലിയില്‍ നിന്നു വന്ന യാത്രക്കാര്‍ ഇക്കാര്യം അറിയിച്ചിരുന്നുവെങ്കില്‍ പരിശോധന നടത്തി അവരെ അപ്പോള്‍ തന്നെ ഐസലേഷനിലേക്കു മാറ്റി രോഗവ്യാപനം തടയാന്‍ കഴിയുമായിരുന്നുവെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍ പറഞ്ഞു.

എന്നാല്‍, രോഗ പരിശോധന നടത്താതെ ഇറ്റലി സംഘം വിമാനത്താവളത്തിനു പുറത്തു കടന്നതു സംബന്ധിച്ച് എറണാകുളം ഡിഎംഒയോട് ആരോഗ്യ ഡയറക്ടറേറ്റ് വിശദീകരണം തേടും. ദോഹ യാത്രക്കാരുടെ കൂട്ടത്തില്‍ ഇവര്‍ പുറത്തു കടന്നുവെന്നാണ് അധികൃതരുടെ വാദം. എന്നാല്‍, വെനീസില്‍നിന്നു യാത്ര ആരംഭിച്ചവരെ ഇമിഗ്രേഷനില്‍ കണ്ടെത്താന്‍ കഴിയാതെ പോയതിന്റെ വിശദീകരണമാണു ആരോഗ്യ വകുപ്പ് തേടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button