Latest NewsNewsSaudi ArabiaGulf

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ ഈ രാജ്യങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

റിയാദ് : കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ ഈ രാജ്യങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. യു.എ.ഇ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകളാണ് പ്രധാനമായും നിര്‍ത്തിവെച്ചത്.  കൊറോണയുടെ പശ്ചാത്തലത്തില്‍ യുഎഇ, ബഹ്റൈന്‍, കുവൈത്ത്, ലബനാന്‍, സിറിയ, സൌത്ത് കൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് സൗദിയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്രക്ക് വിലക്കേര്‍പ്പെടുത്തി. കൊറോണ പശ്ചാത്തലത്തില്‍ യാത്രാ വിലക്കുള്ള ഏഴ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല. കൊറോണ സ്ഥിരീകരിച്ച കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിലേക്കുള്ള വഴികളെല്ലാം അടച്ചിട്ടുണ്ട്.

Read also : കൊവിഡ് 19 : ഗൾഫ് രാജ്യത്തുള്ള ഇന്ത്യൻ സ്കൂളുകൾക്കും അനിശ്ചിതകാല അവധി

അതേസമയം സൗദി അറേബ്യയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. അറുന്നൂറോളം പേര്‍ നിരീക്ഷണത്തിലുള്ള സൌദിയില്‍ 15 പേര്‍ക്കാണ് ഇതു വരെ കൊറോണ സ്ഥിരീകരിച്ചത്. സൗദി തലസ്ഥാനമായ റിയാദില്‍ ആദ്യ കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലി സന്ദര്‍ശിച്ച യുഎസ് പൌരനാണ് റിയാദില്‍ ചികിത്സയിലുള്ളത് ബാക്കി രണ്ട് പേര്‍ ബഹ്‌റൈന്‍ വനിതകളും ഒരാള്‍ നേരത്തെ കൊറോണ ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുമാണ്.

അറുന്നൂറോളം പേരാണ് സൌദിയില്‍ കൊറോണ സംശയത്തിന്റെ പേരില്‍ നിരീക്ഷണത്തിലുള്ളത്. ഇവരുടെ ഇതുവരെ വന്നെ ഫലങ്ങളെല്ലാം നെഗറ്റീവാണ്. സൗദിയിലെ സ്‌കൂളുകളിലൊന്നും തന്നെ കൊറോണ വൈറസ് ബാധയുണ്ടായിട്ടില്ല. എന്നാല്‍ മുന്‍ കരുതലിന്റെ ഭാഗമായി സര്‍വകലാശാലകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചു. ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ സിബിഎസ്ഇ പരീക്ഷ നിശ്ചയിച്ച പ്രകാരം നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button