കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഫ്രാന്‍സിലും ഫുട്‌ബോള്‍ സ്റ്റേഡിയങ്ങള്‍ അടക്കുന്നു. ആയിരത്തിലധികം പേര്‍ക്കാണ് ഫ്രാന്‍സില്‍ കൊറോണ ബാധിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇനി ഫ്രാന്‍സിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ആരാധകരെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും ലീഗ് വണിലെ മത്സരത്തിന് ആയിരത്തിലും കുറവ് ആള്‍ക്കാരെ മാത്രമെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുയെന്നാണ് ഫ്രഞ്ച് ഗവണ്‍മെന്റിന്റെ തീരുമാനം. അതുപോലെ എന്നാണ് തീരുമാനം.
ഏപ്രില്‍ 15വരെ ഈ തീരുമാനം നിലനില്‍ക്കും. മാത്രവുമല്ല സാഹചര്യങ്ങളില്‍ മാറ്റമുണ്ടെങ്കില്‍ മാത്രമെ ഇനി ആരാധകരെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ഇതിനകം ഇറ്റലിയിലും ലീഗ് മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഫ്രാന്‍സിലെ ലീഗ് മത്സരങ്ങള്‍ മാത്രമല്ല ഒപ്പം ഫ്രാന്‍സില്‍ നടക്കുന്ന യൂറോപ്യന്‍ മത്സരങ്ങളിലും ആരാധകര്‍ക്ക് പ്രവേശനം ഉണ്ടാകില്ല.
Post Your Comments