Latest NewsNewsInternational

ഈ ഗള്‍ഫ് രാജ്യത്ത് കൊറോണ ബാധിതര്‍ കൂടുന്നു; കര്‍ശന നിയന്ത്രണങ്ങളുമായി അധികൃതര്‍

ജിദ്ദ: ലോകരാജ്യങ്ങളെ ഒന്നായി ബാധിച്ച കൊറോണ വൈറസ് ഇത് വരെ 100 രാജ്യങ്ങളിലായാണ് ബാധിച്ചത്. 3800 റോളം പേര്‍ മരണപ്പെടുകയും ചെയ്തു.1,10,071 പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചിരിക്കുന്നത്. രോഗം മറ്റ് രാജ്യങ്ങളിലേക്കും പടരുന്നതിനാല്‍ പലരാജ്യങ്ങളും കര്‍ശന നിയന്ത്രണങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൗദി അറേബ്യയില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കിയിരിക്കുകയാണ് അധികൃതര്‍. 15 കേസുകളാണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വൈറസ് ബാധിതരുടെ എണ്ണം കൂടിയതിനാല്‍ വിദേശികളുടെ ഉംറ, ടൂറിസ്റ്റ് വിസകള്‍ നിര്‍ത്തിവെക്കുകയും രാജ്യത്തുള്ളവര്‍ക്കടക്കം ഉംറ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ഹറം പള്ളി രാത്രിയില്‍ അടച്ചിടുകയും മക്കയിലേക്കും മദീനയിലേക്കുമുള്ള ബസ്, ട്രെയിന്‍ തുടങ്ങിയ പൊതുഗതാഗത സംവിധാനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.കൂടാതെ തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍, കോളേജുകള്‍, യൂണിവേഴ്‌സിറ്റികള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ മറ്റൊരു അറിയിപ്പ് വരുന്നതുവരെ താല്‍ക്കാലികമായി അടച്ചിട്ടു.

യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, ലബനോന്‍, സിറിയ, ദക്ഷിണ കൊറിയ, ഈജിപ്ത്, ഇറാഖ്, ഇറ്റലി എന്നീ 9 രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടക്കുന്ന പരിപാടികളും ആഘോഷങ്ങളും നിര്‍ത്തി. കൊറോണ വൈറസ് ബാധിച്ച പ്രദേശമായ ഖതീഫിലേയ്ക്കുള്ള പോക്കുവരവുകള്‍ നിര്‍ത്തിവെക്കുകയും അവിടെയുള്ള സര്‍ക്കാര്‍ സ്വകാര്യ ഓഫിസുകള്‍ അടിച്ചിടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button