KeralaLatest NewsNews

സംസ്ഥാനത്ത് കുട്ടികളടക്കം ആറ് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു ; രോഗം മറച്ചുവയ്ക്കുന്നവര്‍ക്കെതിരെ കേസ് : ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് കുട്ടികളടക്കം ആറ് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലും നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗം മറച്ചുവയ്ക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

പത്തനംതിട്ടയില്‍ 270 പേര്‍ രോഗബാധയുള്ളവരുമായി പ്രൈമറി കോണ്‍ടാക്ട് ഉള്ളവരായി തിരിച്ചറിഞ്ഞിട്ടുണ്ട്. 449 പേര്‍ സെക്കന്‍ഡറി കോണ്‍ടാക്റ്റ് ലിസ്റ്റിലുണ്ട്. സംസ്ഥാനത്ത് തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ കൂടി പരിശോധന നടത്താന്‍ അനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളും തുറന്നിട്ടുണ്ട്.

അതേസമയം പത്തനംതിട്ടയില്‍ ഇതുവരെ പുറത്തുവന്ന 21 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. ഇനി 19 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇറ്റലിയില്‍ നിന്ന് എത്തിയ രോഗബാധിതര്‍ ഇക്കാര്യം മറച്ചുവച്ചത് ഗുരുതര വീഴ്ചയാണെന്ന് കലക്ടര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button