KeralaLatest NewsNews

കൊറോണ; പത്തനംതിട്ടയിൽ ജനം ഭീതിയിൽ; ആൾത്തിരക്കൊഴിഞ്ഞ് നഗരമേഖലകളും ബസ് സ്റ്റാന്‍റുകളും

പത്തനംതിട്ട: കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പത്തനംതിട്ടയിലെ ജനം ഭീതിയിൽ. ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും നല്‍കിയ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കെ പുറത്തിറങ്ങാന്‍ പോലും ജനങ്ങൾ മടി കാണിക്കുകയാണ്. പൊതുവെ ആള്‍ത്തിരക്കുണ്ടാകാറുള്ള നഗരമേഖലകളും ബസ് സ്റ്റാന്റുകളും ആളൊഴിഞ്ഞ് കിടക്കുന്ന അവസ്ഥയിലാണ്. പത്തനംതിട്ട നഗരത്തിലും ജനത്തിരക്ക് കുറവാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രി പരിസരങ്ങളിലും ആൾത്തിരക്ക് കുറവാണ്.

Read also:  കൊറോണ വൈറസ് ; ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചയാള്‍ രക്ഷപ്പെട്ടു ; ഓടി പോകുന്നതിന് മുമ്പ് അയാള്‍ പറഞ്ഞത് ഇങ്ങനെ ; ആശങ്കയോടെ ജനങ്ങള്‍

റാന്നി മേഖലയിലും ജനം ഭീതിയിലാണ്. കൊവിഡ് സ്ഥിരീകരിച്ച റാന്നിലേക്കുള്ള ബസുകളിൽ യാത്രക്കാരില്ല.ആളുകൾ ഇല്ലാത്തതിനാൽ പല ബസുകളും സർവ്വീസ് നടത്തുന്നില്ല. ഭൂരിപക്ഷം ആളുകളും മാസ്കുകൾ ധരിച്ചാണ് പുറത്തിറങ്ങുന്നത്. പക്ഷേ നഗരത്തിലെ മെഡിക്കൽ സ്റ്റോറുകളിലും മറ്റിടങ്ങളിലും മാസ്കുകൾ കിട്ടാനില്ലാത്ത അവസ്ഥയും നിലനിൽക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button