Latest NewsKeralaNews

പൊതുസ്ഥലത്ത് തുപ്പിയാല്‍ ഇനി എട്ടിന്റെ പണി കിട്ടും; തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്താന്‍ ഉത്തരവ്

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഇനി പൊതുസ്ഥലത്ത് തുപ്പിയാല്‍ എട്ടിന്റെ പണി കിട്ടും. പൊതു സ്ഥലത്ത് തുപ്പുന്നവര്‍ക്കെതിരെ ഒരു വര്‍ഷം വരെ തടവു ലഭിക്കാവുന്ന വകുപ്പു ചുമത്തി കേസെടുക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഉത്തരവിട്ടു. കേരള പൊലീസ് ആക്ട് വകുപ്പ് 120 (ഇ) പ്രകാരമുള്ള നടപടി സ്വീകരിക്കുന്നത്.

തടവു ശിക്ഷ അല്ലെങ്കില്‍ 5000 രൂപ പിഴ അടയ്ക്കണമെന്നാണ് സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നത്. കൊറോണയും പക്ഷിപ്പനിയും പോലുള്ള
രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഉത്തരിവിട്ടിരിക്കുന്നത്. ഇന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നും നഗരവും പരിസരവും ശുചിത്വത്തോടു കൂടി കാത്തു സൂക്ഷിക്കേണ്ടത് പൊതുജനങ്ങളുടെ കടമയാണെന്നും കമ്മിഷണര്‍ എ.വി. ജോര്‍ജ് വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button