മുംബൈ: യെസ് ബാങ്കിന്റെ സഹസ്ഥാപകനും മുൻ സിഇഒയുമായ റാണാ കപൂർ അറസ്റ്റിൽ. കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി കേസുകളിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) അറസ്റ്റ് ചെയ്തത്.
റാണാ കപൂറിന്റെയും കുടുംബാംഗങ്ങളുടെയും മുംബൈയിലെ വസതികളിലും ഓഫീസികളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശനിയാഴ്ച ടത്തിയിരുന്നു. സ്വകാര്യ സ്ഥാപനത്തിന് വഴിവിട്ട് വായ്പ അനുവദിച്ചതിന് പിന്നാലെ റാണയുടേയും ഭാര്യയുടേയും അക്കൗണ്ടിലേക്ക് കോടികൾ എത്തിയതിന്റെ രേഖ ലഭിച്ചതായും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് യെസ് ബാങ്കിന്‍റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്തത്. വഴിവിട്ട് വായ്പകളനുവദിച്ചതാണ് ബാങ്കിനെ തകർത്തതെന്ന് റിസർവ്ബാങ്ക് കണ്ടെത്തിയിരുന്നു. ആർബിഐ നിയന്ത്രണം കൊണ്ടുവന്നതോടെ ഇടപാടുകാർ കൂട്ടത്തോടെ പണം പിൻവലിക്കാൻ ബാങ്ക് ശാഖകളിലേക്കെത്തുകയാണ്. പിൻവലിക്കാവുന്ന തുക 50,000 ആയി നിയന്ത്രിച്ചെന്ന വാർത്ത പുറത്ത് വന്നതോടെ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാൻ ആളുകൾ ഇരച്ചു കയറിയത് ഓൺലൈൻ സംവിധാനത്തെ തകരാറിലാക്കി
Post Your Comments