
പത്തനംതിട്ട: കുളനട കൈപ്പുഴയില്‍ മദ്യപിച്ച് വീട്ടില്‍ എത്തിയ മരുമകന്റെ മര്‍ദ്ദനമേറ്റ് വൃദ്ധന്‍ മരിച്ചു. പരുത്തിക്കാലായില്‍ മനോജ് നിവാസലില്‍ കൃഷ്ണന്‍ നായരാണ് (80) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മരുമകന്‍ മനോജ് കുമാറിനെ (44) പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം ഉണ്ടായത്. മനോജ് സ്ഥിരം മദ്യപാനി ആയിരുന്നെന്നും ഭാര്യയെയും മക്കളെയും മര്‍ദ്ദിക്കുക സ്ഥിരമായിരുന്നെന്നും ആണ് വിവരം.
Post Your Comments