തന്റെ ജീവന് തിരിച്ചു കിട്ടുന്നതിനായി കാട്ടുപൂച്ച പാമ്പുമായി ജീവന്മരണ പോരാട്ടം… ഒടുവില്‍ കാട്ടുപൂച്ചയ്ക്ക് തിരിച്ചുജീവന് കിട്ടിയോ എന്നതിന് ഉത്തരം ഇങ്ങനെ. കൂറ്റന്‍ പാമ്പിനോട് ജീവനുവേണ്ടി പോരാടിയ കാട്ടുപൂച്ചയ്ക്ക് ഒടുവില്‍ രക്ഷ. വടക്കു പടിഞ്ഞാറന്‍ അര്‍ജന്റീനയിലെ ലാസ് ലജിറ്റാസ് എന്ന പട്ടണത്തിലാണ് സംഭവം നടന്നത്. ജഗ്വാറണ്ടി അഥവാ ഐറ എന്നറിയപ്പെടുന്ന കാട്ടുപൂച്ചയെയാണ് ബൊവ കണ്‍സ്ട്രിക്റ്റര്‍ വിഭാഗത്തില്‍ പെടുന്ന പാമ്പ് വരിഞ്ഞു മുറുക്കിയത്.
കാട്ടുപൂച്ചയെ വരിഞ്ഞു മുറുക്കുന്ന കൂറ്റന്‍ പാമ്പിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. പ്രദേശവാസികളാണ് ഈ ദൃശ്യങ്ങള്‍ ആദ്യം കണ്ടത്. വിഷമില്ലാത്തയിനം പാമ്പാണ് ബൊവ കണ്‍സ്ട്രിക്റ്റര്‍. അതുകൊണ്ട് തന്നെ രക്ഷിക്കാനെത്തിയവര്‍ പേടിക്കാതെ കാട്ടുപൂച്ചയെ ചുറ്റിയിരുന്ന പാമ്പിനെ വേര്‍പെടുത്തി. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സോള്‍ റോജാസാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സമീപത്തുള്ള ദേശീയ പാര്‍ക്കുകളില്‍ നിന്നാകാം വന്യമൃഗങ്ങള്‍ ഇവിടേക്കെത്തിയതെന്നാണ് നിഗമനം.
Post Your Comments