പത്തനംതിട്ട: ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയിട്ടും കോവിഡ് 19 പരിശോനയ്ക്ക് വിധേയരാകാത്തവർ ഇനിയുമുണ്ടെന്ന് വ്യക്തമാക്കി റാന്നി എം.എല്‍.എ രാജു ഏബ്രഹാം. ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാത്ത അഞ്ച് പേരെ തിരിച്ചറിഞ്ഞുവെന്നും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് കൈമാറിയെന്നും അദ്ദേഹം പറയുകയുണ്ടായി. ഇറ്റലിയില്‍ നിന്ന് എത്തിയവരുടെ വിലാസം കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും എം.എല്‍.എ അറിയിച്ചു. ഇറ്റലിയില്‍ നിന്ന് എത്തിയ ദമ്പതികളും മകനും അടക്കം പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
Post Your Comments