Latest NewsIndia

രാജ്യസഭാ ഭൂരിപക്ഷത്തിനായി പ്രവർത്തനം ആരംഭിച്ചു ബിജെപി, ഒഡിഷയില്‍ അപ്രതീക്ഷിത നീക്കം, നാല് സീറ്റില്‍ ട്വിസ്റ്റ്

ബംഗാള്‍ കഴിഞ്ഞാല്‍ ബിജെപി അധികാരം നേടാന്‍ കാത്തിരിക്കുന്ന സംസ്ഥാനം കൂടിയാണ് ഒഡീഷ. ഇവിടെ നാല് സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് നവീന്‍ പട്‌നായിക്ക്.

ദില്ലി: രണ്ട് വര്‍ഷത്തേക്കുള്ള രാജ്യസഭാ സീറ്റുകള്‍ക്കായുള്ള പടയൊരുക്കം ശക്തമാക്കി ബിജെപി. രാജ്യസഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുക എന്ന തന്ത്രമാണ് ഇതിന് പിന്നിലുള്ളത്. പല സുപ്രധാന ബില്ലുകളും രാജ്യസഭയിൽ പാസാക്കാൻ ഭൂരിപക്ഷം വേണം. ഇപ്പോൾ അതില്ലാത്ത അവസ്ഥയാണ്. ഇതിനെ മറികടക്കാനാണ് രാജ്യസഭാ മിഷന്‍ വേഗത്തിലാക്കിയിരിക്കുന്നത്. അപ്രതീക്ഷിതമായി ഒഡീഷയില്‍ നിന്നാണ് ബിജെപിയുടെ തുടക്കം. ബംഗാള്‍ കഴിഞ്ഞാല്‍ ബിജെപി അധികാരം നേടാന്‍ കാത്തിരിക്കുന്ന സംസ്ഥാനം കൂടിയാണ് ഒഡീഷ. ഇവിടെ നാല് സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് നവീന്‍ പട്‌നായിക്ക്.

ഈ നാല് സീറ്റിലും അദ്ദേഹത്തിന്റെ ബിജു ജനതാദളിന് വിജയിക്കണമെങ്കില്‍ ബിജെപിയുടെ സഹായം വേണം. ഇത് ഒഡീഷയില്‍ രാഷ്ട്രീയത്തെ പ്രവചനാതീതമാക്കിയിരിക്കുകയാണ്. ഒഡീഷയില്‍ ബിജെപിയില്ലാതെ വിജയിക്കാനാവാത്ത അവസ്ഥയിലാണ് ബിജെഡി. നാല് സീറ്റുകളിലേക്ക് ബിജെഡി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ട്രേഡ് യൂണിയന്‍ നേതാവ്, മുസ്ലീം നേതാവ്, ഒബിസി വനിത എന്നിവരാണ് മൂന്ന് സീറ്റുകളിലായി മത്സരിക്കുന്നത്. എന്നാല്‍ നാലാമത്തെ സീറ്റിലാണ് പോരാട്ടം നടക്കുന്നത്. ഇത് വിജയിക്കണമെങ്കില്‍ ബിജെഡിക്ക് അമിത് ഷായുടെ സഹായം വേണ്ടി വരും.

നിലവില്‍ 113 സീറ്റാണ് നിയമസഭയില്‍ നവീന്‍ പട്‌നായിക്കിന്റെ പാര്‍ട്ടിക്കുള്ളത്. ഇവിടെ ബിജെപിയുമായി കൈകോര്‍ക്കാനാണ് പട്‌നായിക്കിന്റെ ശ്രമം.പട്‌നായിക്കിനെ എന്‍ഡിഎ പാളയത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് അമിത് ഷായ്ക്ക് മുന്നിലുള്ളത്.രാജ്യസഭയില്‍ ഇപ്പോള്‍ തന്നെ ബിജെപി കൊണ്ടുവരുന്ന ബില്ലുകളെ പട്‌നായിക്കിന്റെ പാര്‍ട്ടി പിന്തുണയ്ക്കുന്നുണ്ട്. പൗരത്വ നിയമത്തെയും ബിജെഡി പിന്തുണച്ചിരുന്നു. നാലാമത്തെ സീറ്റിലും ബിജെഡിയെ വിജയിപ്പിച്ചാല്‍ അത് രാജ്യസഭയില്‍ ബിജെപിയുടെ കരുത്ത് വര്‍ധിപ്പിക്കും.

കഴിഞ്ഞ വര്‍ഷം മൂന്ന് സീറ്റുകളിലൊന്നില്‍ ബിജെപിക്ക് മുന്നില്‍ അടിപതറിയിരുന്നു പട്‌നായിക്കിന്. ഇത്തവണ അത് മറികടക്കാന്‍ ബിജെപിയുമായി തന്നെ സഖ്യത്തിനാണ് പട്‌നായിക്ക് ഒരുങ്ങുന്നത്. നിലവില്‍ ബിജെപി ആരെയും ഒഡീഷയില്‍ നിന്ന് മത്സരിപ്പിക്കുന്നില്ല. ഇനി തീരുമാനമുണ്ടായാല്‍ പോരാട്ടം കടുക്കും. നാലാം സീറ്റില്‍ വിജയിക്കുന്നതിന് ആറ് സീറ്റിന്റെ കുറവുണ്ട് ബിജെഡിക്ക്. 24 വോട്ടുകളാണ് ഉള്ളത്. ജയിക്കാന്‍ 30 വോട്ടാണ് വേണ്ടത്. ബിജെപിക്ക് നിയമസഭയില്‍ 23 സീറ്റാണ് ഉള്ളത്. കോണ്‍ഗ്രസ് വിട്ടുനിന്നാല്‍ വിജയ മാര്‍ജിന്‍ 28 സീറ്റായി കുറയും.

മധ്യപ്രദേശില്‍ ‘കാണാതായ’ എം.എല്‍.എ. തിരിച്ചെത്തി, വെളിപ്പെടുത്തൽ ഇങ്ങനെ

അപ്പോഴും സിപിഎമ്മിന്റെയും സ്വതന്ത്രരുടെയും പിന്തുണ ബിജെഡി ആവശ്യമാണ്. പക്ഷേ എന്നാലും ബിജെപിയില്‍ നിന്ന് രണ്ട് പേരെങ്കിലും പിന്തുണച്ചാല്‍ മാത്രമേ നാലാമത്തെ സ്ഥാനാര്‍ത്ഥി വിജയിക്കൂ.നാലാമത്തെ സീറ്റ് ചിലപ്പോള്‍ ബിജെപിക്ക് വിട്ടുകൊടുക്കാനും സാധ്യതയുണ്ട്. പകരം നിയമനിര്‍മാണ കൗണ്‍സിലിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി. ഈ കൗണ്‍സിലിന് വേണ്ടി നിയമസഭ നേരത്തെ തന്നെ പ്രമേയം പാസാക്കി അംഗീകരിച്ചതാണ്. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കും, സ്ത്രീകള്‍ക്കും അടക്കം ഈ കൗണ്‍സിലില്‍ സംവരണമുണ്ടാകും. നിയമനിര്‍മാണ കൗണ്‍സില്‍ നിലവില്‍ വന്നാല്‍ പല പ്രതിസന്ധികളും രാജ്യസഭയിലേക്ക് എത്തില്ലെന്ന നേട്ടവും ബിജെഡിക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button