തിരുവനന്തപുരം: പത്തനംതിട്ടയിൽ അഞ്ചു പേർക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജീവനക്കാർക്കു മാസ്കുകൾ നൽകി കെഎസ്ആർടിസി. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലായി അവശ്യസാധനങ്ങൾ എത്തിക്കാമെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ എല്ലാ കെഎസ്ആർടിസി ബസ് സ്റ്റേഷനിലുകളിലെയും ജീവനക്കാർക്കും പത്തനംതിട്ട ജില്ല വഴി കടന്നുപോകുന്ന മറ്റു ജില്ലകളിലെ സർവീസുകളിലെ ജീവനക്കാർക്കു അതതു ഡിപ്പോയിലെ കണ്ടിജൻസി ഫണ്ടിൽ നിന്നും അവശ്യസാധനങ്ങൾ വാങ്ങി നൽകാൻ സിഎംഡി അറിയിച്ചതായി ജനറൽ മാനേജർ (ഫിനാൻസ്) വ്യക്തമാക്കി.
Post Your Comments