പത്തനംതിട്ട: ഇറ്റലിയില്‍ നിന്നെത്തിയ 3 പേർക്കും ഇവരുടെ ബന്ധുക്കൾക്കും കൊറോണ സ്ഥിരീകരിച്ചതോടെ നടപടികൾ സ്വീകരിച്ച് ആരോഗ്യവകുപ്പ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ എട്ടു മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. രോഗം സ്ഥിരീകരിച്ച അഞ്ചു പേരും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണുള്ളത്. ഇറ്റലിയില്‍ നിന്നെത്തിയ 55-കാരന്റെ സഹോദരനാണ് ആദ്യം ആശുപത്രിയിലെത്തി ചികിത്സ തേടിയത്.
Read also: കോവിഡ് 19: സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍
ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേരെയും കോട്ടയത്ത് നിന്നുള്ള ബന്ധുക്കളാണ് വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ പത്തനംതിട്ട എസ്പി ഓഫീസിലും പുനലൂരിലെ ബന്ധുവീട്ടിലും സന്ദര്‍ശനം നടത്തിയിരുന്നു. ഇറ്റലിയില്‍ നിന്നെത്തിയ ഈ കുടുംബത്തോട് ആശുപത്രിയിലേക്ക് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ എതിര്‍ക്കുകയാണ് ആദ്യം ചെയ്‌തത്. കൊറോണ ബാധ പടരുന്ന രാജ്യങ്ങളില്‍ നിന്ന് തിരിച്ച് വീട്ടിലെത്തുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
Post Your Comments