Latest NewsKeralaNews

ചൂടുള്ള സ്ഥലങ്ങളില്‍ കൊറോണ ബാധിയ്ക്കില്ലെന്ന പ്രസ്താവന : മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാറിന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ് :  യാഥാര്‍ത്ഥ്യമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്

ടിപി സെന്‍കുമാര്‍ ആരോഗ്യ വിദഗ്ധനല്ലല്ലോ എന്നും മന്ത്രി

തിരുവനനന്തപുരം: ചൂടുള്ള സ്ഥലങ്ങളില്‍ കൊറോണ ബാധിയ്ക്കില്ലെന്ന പ്രസ്താവന , മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാറിന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ് . യാഥാര്‍ത്ഥ്യമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുത് . കൊവിഡ് 19 രോഗബാധ മനുഷ്യരാശിക്ക് ഭീഷണിയായി നിലനില്‍ക്കുമ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ക്ക് മുതിരരുതെന്നാണ് ടി.പി.സെന്‍കുമാറിനോട് ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചിരിക്കുന്നത്.. ചൂടുള്ള പ്രദേശങ്ങളില്‍ കൊറോണ വ്യാപിക്കില്ലെന്ന ടിപി സെന്‍കുമാറിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി. ചൂടുള്ള പ്രദേശങ്ങളില്‍ കൊറോണ വൈറസ് ഉണ്ടാകില്ലെന്നതിന് യാതൊരു സ്ഥിരീകരണവും നിലവിലില്ല. ടിപി സെന്‍കുമാര്‍ ആരോഗ്യ വിദഗ്ധനല്ലല്ലോ എന്നും മന്ത്രി ചോദിച്ചു.

ഉത്തരവാദിത്തപ്പെട്ട പദവിയില്‍ ഇരുന്ന ആളെന്ന നിലക്ക് അറിവുകളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാം. അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ തന്നെ പരിഗണിക്കും. അല്ലാതെ അര്‍ദ്ധസത്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒരുങ്ങരുതെന്നും ടിപി സെന്‍കുമാറിനെ ആരോഗ്യ മന്ത്രി ഓര്‍മ്മിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button