Latest NewsIndiaNews

മുന്‍ കേന്ദ്രമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന എച്ച്‌.ആര്‍. ഭരദ്വാജ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന എച്ച്‌.ആര്‍. ഭരദ്വാജ് അന്തരിച്ചു. 89 വയസായിരുന്നു. ഒന്നാം യു.പി.എ സര്‍ക്കാരില്‍ നിയമ മന്ത്രിയായിരുന്നു. സ്വാതന്ത്ര്യാനന്തരം അശോക് കുമാര്‍ സെന്നിന് ശേഷം ഏറ്റവും കൂടുതല്‍കാലം കേന്ദ്ര നിയമ മന്ത്രി പദവി വഹിച്ചത് ഭരദ്വാജാണ്.

2009 മുതല്‍ 2014 കര്‍ണാടക ഗവര്‍ണറായിരുന്ന അദ്ദേഹം, 2012 മുതല്‍ 2013വരെ കേരളത്തിന്റെ ആക്ടിംഗ് ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്. കേരളചരിത്രത്തില്‍ ആദ്യമായി നയപ്രഖ്യാപനം നടത്തിയ ആക്ടിംഗ് ഗവര്‍ണറുമാണ് ഭരദ്വാജ്.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ ഖനി ഇരുമ്ബയിര് കേസില്‍ 2014ല്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ഭരദ്വാജ് അനുമതി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. അശോക് കുമാര്‍ സെന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാലം നിയമവകുപ്പ് കൈകാര്യം ചെയ്തത് ഭരദ്വാജ് ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button