KeralaLatest NewsNews

ഏഷ്യാനെറ്റ് ചീഫ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്റെ കുറിപ്പിനെതിരെ സി.പി.എം നേതാവ് രംഗത്ത് : കേന്ദ്രത്തിന്റെ കാല് പിടിച്ചു തന്നെയാണ് പ്രക്ഷേപണം ആരംഭിച്ചത് : ഫെബ്രുവരി ആറിന് ഡല്‍ഹിയില്‍ നടന്നത് എല്ലാവര്‍ക്കും അറിയാം… എല്ലാവരെയും കണ്ണടച്ച് ഇരുട്ട് ആക്കുന്നോ ? നേതാവിന്റെ കുറിപ്പ് വൈറല്‍

ഏഷ്യാനെറ്റ് ചീഫ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്റെ കുറിപ്പിനെതിരെ സി.പി.എം നേതാവ് രംഗത്ത് : കേന്ദ്രത്തിന്റെ കാല് പിടിച്ചു തന്നെയാണ് പ്രക്ഷേപണം ആരംഭിച്ചത് : ഫെബ്രുവരി ആറിന് ഡല്‍ഹിയില്‍ നടന്നത് എല്ലാവര്‍ക്കും അറിയാം… എല്ലാവരെയും കണ്ണടച്ച് ഇരുട്ട് ആക്കുന്നോ ? നേതാവിന്റെ കുറിപ്പ് വൈറല്‍

തിരുവനന്തപുരം: ഡല്‍ഹി കലാപത്തില്‍ തെറ്റായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാരോപിച്ച്, ചാനലുകളെ വിലക്കിയ സംഭവത്തില്‍ ഏഷ്യാനെറ്റ് ചാനല്‍ വാര്‍ത്താ എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്റെ കുറിപ്പിനെതിരെ പ്രതികരണവുമായി സി.പി.എം നേതാവ് എന്‍.എന്‍ കൃഷ്ണദാസ് രംഗത്ത്.

സാര്‍വര്‍ക്കര്‍ വഴിയേ പോയ ഇവരുടെ ചെയ്തികള്‍ പുറത്ത് വന്നതിന്റെ ജാള്യം മറയ്ക്കാനാണ് ദീര്‍ഘ വിശദീകരണവുമായി എഡിറ്റര്‍ എത്തിയതെന്നാണ് എം.എന്‍ രാധാകൃഷ്ണന്‍ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്നലെ ഏഷ്യാനെറ്റ് ചാനല്‍ വാര്‍ത്താ എഡിറ്ററുടെ വിശദീകരണം കാണുകയും, കേള്‍ക്കുകയും ചെയ്തപ്പോള്‍ ഇത് കുറിക്കാതിരിക്കാനായില്ല. നമ്മളും ജീവിക്കുന്ന സമൂഹമല്ലേ..? ചിലര്‍ കണ്ണടച്ചാല്‍ നാടാകെ ഇരുട്ടിലാവുമോ?

”കാച്ചിലോ… അത് എന്താണ്”’?..മാപ്പോ.. അതെന്ത് കോപ്പാണ്?
കേന്ദ്രത്തിന്റെ കാല് പിടിച്ചു വീണ്ടും വായുവിലെത്തിയ ( on air ) ഏഷ്യാനെറ്റ് ന്യുസിനെ ജനങ്ങള്‍ എടുത്ത് ഉടുത്തപ്പോള്‍ അതിന്റെ എഡിറ്റര്‍ ചോദിച്ചതാണ് മേല്പറഞ്ഞത്.

സാര്‍വര്‍ക്കര്‍ വഴിയേ പോയ ഇവരുടെ ചെയ്തികള്‍ പുറത്ത് വന്നതിന്റെ ജാള്യം മറയ്ക്കാനാണ് ദീര്‍ഘ വിശദീകരണവുമായി എഡിറ്റര്‍ എത്തിയത്. എന്നാല്‍ ഈ വിശദീകരണം എത്രകണ്ട് പരിഹാസ്യമാണെന്ന് ഒന്ന് പരിശോധിക്കാം.

1. സംപ്രേഷണം തടഞ്ഞു കൊണ്ട് കേന്ദ്രം ഇറക്കിയ ഉത്തരവില്‍ തന്നെ ഏഷ്യാനെറ്റ് ന്യുസ് നടത്തിയ മാപ്പ് എടുത്തു പറഞ്ഞിട്ടുണ്ട്. ഉത്തരവിന്റെ ഒന്‍പതാം ഖണ്ഡിക നോക്കുക. വെറും മാപ്പല്ല.. നിരുപാധിക മാപ്പും ഒപ്പം ഖേദവും സമര്‍പ്പിച്ചു. (Un conditional appology and regret) ഇതിലും തൃപ്തരാകാതെ ആണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

അപ്പോള്‍ എന്ത് ചെയ്തു എന്ന് കേന്ദ്ര സഹമന്ത്രി മുരളീധരന്‍ പച്ചക്കും പ്രക്ഷേപണ മന്ത്രി ജാവദേക്കര്‍ പഴുപ്പിച്ചും പറഞ്ഞിട്ടുണ്ട്. തന്നെ ഏഷ്യാനെറ്റ് ഉടമ ഉള്‍പ്പടെയുള്ളവര്‍ വിളിച്ചു എന്ന് ജാവ്ദേക്കര്‍ വ്യക്തമാക്കി. മാര്‍ച്ച് ആറിന്റെ രാത്രിയില്‍ നടന്ന മുട്ടിലിഴയല്‍ എന്താണെന്ന് ഡല്‍ഹിയില്‍ ഉള്ളവര്‍ക്ക് നന്നായി അറിയാം.

2. എഡിറ്റര്‍ രാധാകൃഷ്ണന്‍ പരിഹാസ്യനാകുന്ന മറ്റൊരു രംഗമുണ്ട്. മന്ത്രിയും പ്രധാമന്ത്രിയും ഒന്നും അറിയാതെ ഏതോ ചപ്രാസിയാണത്രെ വിലക്ക് ഏര്‍പ്പെടുത്തിയത് ബെസ്റ്റ് കണ്ണാ ബെസ്റ്റ് ഇയാള്‍ അരിയാഹാരം തന്നെയാണോ കഴിക്കുന്നത് എന്ന് പരിശോധിക്കാന്‍ വല്ല ഉപകരണവും ഉണ്ടോ? കൊറോണ വൈറസിന് വാക്‌സിന്‍ കണ്ടെത്തുന്നതിന് ഒപ്പം ഈ ഒരു ഉപകരണവും കൂടി ആരെങ്കിലും ഉണ്ടാക്കിയാല്‍ നന്ന്.

കഴിഞ്ഞില്ല… ജാവദേക്കര്‍ മന്ത്രിയുടെ നിലപാട് ആശാവഹം ആണെന്നും എഡിറ്റര്‍ പറഞ്ഞിട്ടുണ്ട്.. പ്രധാമന്ത്രിയെയും ഒന്ന് പരോക്ഷമായി മൂപ്പര്‍ പൊക്കി.

കേന്ദ്രത്തില്‍ ഒരു ഇല അനങ്ങണമെങ്കില്‍ പൊളിറ്റിക്കല്‍ ലീഡര്‍ഷിപ് അറിയണമെന്ന് ഒരു ജേര്ണലിസ്റ്റു ട്രെയിനിക്ക് പോയിട്ട് ഡല്‍ഹിയിലെ പുല്‍ക്കൊടിക്ക് പോലും അറിയാം. എന്നാല്‍ ഈ എഡിറ്റര്‍ ‘മഹാന്’ അത് അറിയില്ല! അറിയാത്തതല്ല.. ചുമ്മാ ചൊറിഞ്ഞു കൊടുക്കാം.. നിന്ന് പിഴക്കണ്ടേ. പക്ഷെ ആ പരിപ്പ് കേരളത്തില്‍ വേവില്ല എന്ന് മൂപ്പര്‍ക്ക് ആരെങ്കിലും ഉപദേശിച്ചുകൊടുക്കണം.

3. വിലക്ക് ഉണ്ടായപ്പോഴും പിന്നീട് വായുവില്‍ ഇവര് തിരിച്ചു വന്നപ്പോഴേക്കും കമ എന്നൊരു അക്ഷരം ഇവര്‍ മൊഴിഞ്ഞിരുന്നില്ല . ജനങ്ങള്‍ പഞ്ഞിക്കിടുന്നു.. മാനം പോയി.. എന്ന് കണ്ടപ്പോഴാണ് 24മണിക്കൂര്‍ കഴിഞ്ഞ്.. ‘കാച്ചിലെന്താ’… എന്ന ചോദ്യവുമായി എഡിറ്റര്‍ രംഗത്ത് വന്നത്. ഇതിനിടയില്‍ എത്രയോ പ്രസ്താവനകള്‍ വന്ന് കഴിഞ്ഞിരുന്നു. ഈ സ്ഥാപനം ഉണ്ടാക്കിയ ശശികുമാര്‍ പോലും അന്തര്‍നാടകങ്ങളില്‍ ദുഃഖിച്ചുകൊണ്ട് പോസ്റ്റിട്ടു.

4. ഏഷ്യാനെറ്റ് ന്യൂസ് അര ഡസനോളം ഉടമ സംഘടനകളില്‍ അംഗമാണ്. ഈ സംഘടനകള്‍ എപ്പോഴാണ് രംഗത്ത് വന്നത്? ഈ കനത്ത നിശബ്ദതെയെക്കുറിച്ചു മുഖ്യമന്ത്രി തന്നെ ചൂണ്ടിക്കാണിച്ചില്ലേ? ചാനല്‍ ഉടമകളുടെ കേരളത്തിലെ സംഘടന പോലും മുഖ്യമന്ത്രി ഈ ചോദ്യം ചോദിച്ച ശേഷമാണ് മാധ്യമ സ്വാതന്ത്യം സിന്ദാബാദുമായി മടിച്ചു മടിച്ചു തല പൊക്കിയത്.
നമ്മുടെ രാഷ്രീയ -സാംസ്‌കാരിക നേതൃത്വത്തിനും എന്തിനേറെ സാധാരണക്കാര്‍ക്കും തോന്നിയ കാര്യം പോലും വിലക്കപ്പെട്ട സ്ഥാപനത്തിനും ഇവരുടെ സംഘടനകള്‍ക്കും തോന്നാതെ പോയതെന്തേ? കേരളത്തില്‍ എന്തെങ്കിലും നിസ്സാര കാര്യം നടന്നാല്‍ പ്രമേയമായി മുഖപ്രസംഗമായി വാര്‍ത്താ വേളകളായി… എന്തൊക്കെ പുകിലാണ് സാറുമ്മാരെ.. ഒരല്പം ഉളുപ്പ് എങ്കിലും തോന്നുന്നുണ്ടോ?? ചെറിയൊരു സംഭവം ഒന്നോര്‍ക്കുന്നത് നന്നായിരിക്കും.. കുപ്രസിദ്ധമായൊരു മഞ്ഞ – ബ്ലാക്ക് മെയില്‍ പത്രത്തിന്റെ ഓഫീസില്‍ പണ്ട് (വര്‍ഷങ്ങള്‍ക്ക് മുന്‍പ്) ഏതോ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി police ഒന്ന് കേറിപ്പോയതിന് രണ്ട് ദിവസം മുഴുവന്‍ നിര്‍ത്താതെ ചര്‍ച്ച നടത്തിച്ചവരാണ് ഈ ചാനല്‍ എന്ന് ഓര്‍ത്ത് പോകുന്നു.. കേരളം ഒന്നും മറക്കില്ല, ഭായ്..
നിങ്ങള്‍ കണ്ണടച്ചാല്‍ എല്ലാവരും ഇരുട്ടിലും ആവില്ല.

നിങ്ങള്‍ ഇങ്ങിനെയൊക്കെയാണ് എന്ന് ഞങ്ങള്‍ക്ക് അറിയാം. എന്നാല്‍ ചിലരെ നിങ്ങള്‍ നിരന്തരം നിര്‍ഭയം കബളിപ്പിച്ചു കൊണ്ടിരിക്കുകയാണ്….
നിരന്തരം നേരോടെ, നിര്‍ഭയം… എന്ന തലക്കെട്ട് ദയവായി മറ്റെന്തെങ്കിലും ആക്കി മാറ്റുക, പ്ലീസ്….
വിരോധം കൊണ്ട് കുറിക്കുന്നതല്ല ; ഒരു നാലാം തൂണ് മുട്ടിലിഴഞ്ഞു, വെള്ളാപ്പിള്ളി കുറച്ചു നാള്‍ മുന്‍പ് പറഞ്ഞത് പോലെ……*****ആവുന്നത് കാണുമ്‌ബോള്‍ എഴുതിപ്പോവുകയാണ് സാര്‍…

shortlink

Related Articles

Post Your Comments

Related Articles


Back to top button