KeralaLatest NewsNews

കൊറോണ; ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്നവർ ജാഗ്രത പുലർത്തണം: കളക്ടർ

തിരുവനന്തപുരം•കൊറോണ മുൻകരുതലിന്റെ ഭാഗമായി ആറ്റുകാൽ പൊങ്കാലക്ക് എത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു. 23 ഹെല്‍ത്ത് ടീമിനെ പെങ്കാല നടക്കുന്ന സ്ഥലങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. 12 ആംബുലന്‍സുകളും അഞ്ച് ബൈക്ക് ആംബുലന്‍സുകളും പൊങ്കാല നടക്കുന്ന പ്രദേശങ്ങളിൽ സജ്ജമായിരിക്കും.

രോഗ ബാധിത രാജ്യങ്ങളില്‍ നിന്നും വന്നവര്‍ വീട്ടില്‍ തന്നെ പൊങ്കാലയിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ അടക്കമുള്ള ടീമുകള്‍ അതത് സ്ഥലങ്ങളില്‍ പനിയോ ജലദോഷമോ ഉള്ളവരേയും രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരേയും കണ്ടെത്തി ജില്ലാ ഭരണകൂടത്തെ അറിയിക്കും.

പൊങ്കാലയിടാനെത്തുന്നവരുടെ വീഡിയോ ക്ലിപ്പിംഗ് അടക്കം എടുക്കും. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ സമ്പര്‍ക്കത്തിലുള്ള ആളുകളെ കണ്ടെത്താന്‍ ഇത് എളുപ്പമായിരിക്കുമെന്നും റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ അവബോധം നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button