ന്യൂഡല്‍ഹി: ഏഷ്യാനെറ്റ് ന്യൂസ് മാപ്പ് പറഞ്ഞിട്ടില്ല., ഡല്‍ഹി കലാപത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിംഗ് വസ്തുതാപരം. പറയുന്നത് വസ്തുതാപരമായ കാര്യങ്ങളെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരനെ തള്ളി ഏഷ്യാനെറ്റ് ചീഫ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്‍.
ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് മാറ്റിയത് ചാനല്‍ അധികൃതര്‍ മാപ്പ് പറഞ്ഞതുകൊണ്ടാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളെന്ന് വിവരിച്ച് ഏഷ്യാനെറ്റ് ചീഫ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്‍. ഐ ആന്‍ഡി മന്ത്രാലയത്തെ ചാനലിന്റെ നിലപാടു ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിലക്കു പിന്‍വലിച്ചതെന്ന് എംജി രാധാകൃഷ്ണന്‍ വ്യക്തമാക്കി. വിലക്കു നീക്കാന്‍ ചാനല്‍ മാപ്പു പറഞ്ഞിട്ടില്ല. ചാനലിന്റെ നിലപാടു ബോധ്യപ്പെടുത്താന്‍ ഏഷ്യാനെറ്റ് മാനേജ്‌മെന്റ് രാത്രി തന്നെ മന്ത്രാലയവുമായി ബന്ധപ്പെട്ടെന്ന് രാധാകൃഷ്ണന്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. കലാപ വാര്‍ത്തകളുടെ റിപ്പോര്‍ട്ടിങ് വസ്തുതാപരമായിരുന്നെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.
ഡല്‍ഹി കലാപ വാര്‍ത്തകളുടെ റിപ്പോര്‍ട്ടിങ്ങിന്റെ പേരില്‍ വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും ഐ ആന്‍ഡ്ബി മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്. നാല്‍പ്പത്തിയെട്ടു മണിക്കൂറാണ് വിലക്ക് ഏര്‍പ്പെടുത്തിയതെങ്കിലും ഏഷ്യാനെറ്റിന്റെ വിലക്ക് പുലര്‍ച്ചെ ഒന്നരയ്ക്കും മീഡിയാ വണിന്റേത് രാവിലെ ഒന്‍പതരയ്ക്കും നീക്കി.
Post Your Comments