ന്യൂസിലാന്‍ഡ് പര്യടനത്തിലെ പ്രകടനത്തെക്കുറിച്ച് വ്യക്തമാക്കി സഞ്ജു സാംസൺ. കളിച്ച ഷോട്ടുകളെ കുറിച്ച് ഖേദമില്ലെന്നും എല്ലാ പരാജയങ്ങളും ചങ്ക് തകര്‍ക്കുന്നതാണെങ്കിലും തിരിച്ചുവരാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും താരം വ്യക്തമാക്കി. എന്റെ ബാറ്റിംഗ് ശൈലിയെ കോഹ്ലി പിന്തുണച്ചിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ദേശീയ ടീമിന്റെ ജേഴ്സി അണിയുമ്പോള്‍ എല്ലാമൊന്ന് നേരെയായി വരാന്‍ കുറച്ച് സമയമെടുക്കും.ഇതെല്ലാം മനസിലാക്കിയാണ് കളിക്കാന്‍ പോയതെന്നും സഞ്ജു പറയുന്നു.
ഒരു ബാറ്റ്സ്മാന്റെ സംബന്ധിച്ചിടത്തോളം പത്ത് തവണ കളിച്ചാല്‍ മൂന്നോ നാലോ തവണ മാത്രമെ മികച്ച പ്രകടനം നടത്താന്‍ സാധിക്കൂ. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വരെ ഇത്തരത്തില്‍ പരാജയപ്പെട്ട ആളാണ്. അപ്പൊ പിന്നെ ഞാനൊക്കെ ആരാണ്. പരാജയപ്പെട്ടാല്‍ മാത്രമെ അടുത്ത തവണ വിജയമുണ്ടാവുകയുള്ളുവെന്നും സഞ്ജു സാംസൺ വ്യക്തമാക്കി.
Post Your Comments