Latest NewsNewsInternational

സോഷ്യല്‍ മീഡിയ വഴി പ്രണയത്തിലായ യുവതിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

നോയിഡ: സോഷ്യല്‍ മീഡിയ വഴിയുള്ള പ്രണയവും കൊലപാതകങ്ങളുമെല്ലാം അടുത്തിടെ വാര്‍ത്തകളായിക്കൊണ്ടിരിക്കുകയാണ്. വിവാഹിതരായവും എല്ലാം ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ കാണുന്നവരെ അന്ധമായി വിശ്വസിച്ച് മരണക്കിടക്കയിലേക്കും പലവിധ ചതിക്കുഴികളിലും അകപ്പെടുന്നുണ്ട്. കണ്ണൂര്‍ തയ്യില്‍ ഒന്നര വയസ്സുകാരനെ അമ്മ കൊലപ്പെടുത്തിയും ഒരു സോഷ്യല്‍മീഡിയ പ്രണയം തന്നെയാണ് കാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. അത്തരത്തില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തിയ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. നോയിഡയിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച നടന്ന സംഭവത്തെ തുടര്‍ന്ന് രാഘവ് കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബിസ്‌റാഖ് സ്വദേശിനിയായ യുവതിയാണ് കൊല്ലപ്പെട്ടത്.

യുവതിയുടെ മകന്‍ ജോലി കഴിഞ്ഞ് തികെ വീട്ടിലെത്തി പല തവണ ബെല്ലടിച്ചിട്ടും വീട് തുറന്നില്ല. അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കുത്തിക്കൊലപ്പെടുത്തിയ ശേഷം മുഖമെല്ലാം വികൃതമാക്കിയനിലയിലായിരുന്നു കണ്ടെത്തിയത്. സംഭവം ഇയാള്‍ പൊലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ടിക്ടോക്, ലൈക്കീ ആപ്പുകളിലൂടെ രണ്ട് വര്‍ഷത്തോളമായി ഇരുവരും തമ്മില്‍ പരിചയമുണ്ട്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. അതിനിടയാണ് ഇവരെ ഇയാള്‍ കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button