സാല്‍ഗോക്കര്‍ എഫ്‌സിയുടെ ക്യാപ്റ്റനായ സാന്‍സണ്‍ പെരേരയെ എഫ് സി ഗോവ സ്വന്തമാക്കി. 22 കാരനായ ലെഫ്റ്റ് ബാക്കായ സാന്‍സണെ രണ്ട് വര്‍ഷത്തെ കരാറില്‍ ആണ് എഫ് സി ഗോവ ടീമിലെത്തിച്ചത്. ഈ കഴിഞ്ഞ ഗോവ പ്രൊ ലീഗില്‍ നടത്തിയ ഗംഭീര പ്രകടനമാണ് സാന്‍സണെ ഐ എസ് എല്ലിലേക്ക് എത്തിച്ചത്. സാന്‍സന്റെ ആദ്യ ഐ എസ് എല്‍ ക്ലബാകും എഫ് സി ഗോവ.
2016-17 സീസണില്‍ സീനിയര്‍ ടീമിലെ ആദ്യ സീസണില്‍ തന്നെ ഗോവ പ്രൊഫഷണല്‍ ലീഗ് കിരീടം നേടാനും ഇക്കഴിഞ്ഞ സീസണില്‍ ഗോവ സെവന്‍സ് നേടാനും യുവതാരം സാല്‍ഗോകറിനെ സഹായിച്ചു. ഇക്കഴിഞ്ഞ സീസണില്‍ ഗോവ സെവന്‍സ് നേടാന്‍ ക്ലബ്ബിനെ സഹായിച്ചു. 2018-19 ല്‍ അസം ഗോള്‍ഡ് കപ്പ് ഉയര്‍ത്തിയതോടെ അദ്ദേഹം വീണ്ടും ശ്രദ്ധയാകര്‍ഷികക്ുകയായിരുന്നു.
എഫ്സി ഗോവയ്ക്കായി കളിക്കണമെന്നത് എല്ലാ ഗോവന്‍ ആണ്‍കുട്ടികളുടെയും സ്വപ്നമാണ്. ഇപ്പോള്‍ ഇത് ഒരു യാഥാര്‍ത്ഥ്യമാണ്. അവരുടെ കളിക്കുന്ന രീതി ഞാന്‍ ഇഷ്ടപ്പെടുന്നു, ഇത് എനിക്ക് നന്നായി യോജിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു. എന്റെ എല്ലാം നല്‍കുന്നത് തുടരുകയും ടീമില്‍ സ്ഥിരമായി മാറുകയും വേണം എഫ്സി ഗോവയുമായി എല്ലാം നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു ട്രാന്‍ഫറിന് ശേഷം താരം പ്രതികരിച്ചത്.
ആദ്യ ഘട്ടത്തില്‍ ഗോവയുടെ റിസേര്‍വ്‌സ് ടീമിനൊപ്പം ആകും സാന്‍സണ്‍ ഉണ്ടാവുക. ഫ്രീകിക്കിലും മറ്റു സെറ്റ് പ്ലേകളിലും മികവ് കാണിക്കുന്ന സാന്‍സണ്‍ എഫ് സി ഗോവ ടീമിന് ഒരു മുതല്‍ കൂട്ടാകും.
Post Your Comments