ന്യൂഡല്‍ഹി: രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യത, കേന്ദ്ര ആഭ്യന്തര മന്ത്രി അമിഷ് ഷാ ഉള്‍പ്പെടെയുള്ളവരെ വധിയ്ക്കും . ഗുരുതരമായ റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇന്റലിജെന്‍സ്.
ഗുജറാത്തിലാണ് ഭീകരാക്രമണം ഉണ്ടാകുകയെന്നാണ് അജ്ഞാത സന്ദേശം. ഇതു സംബന്ധിച്ച ഭീഷണിക്കത്ത് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ രഹസ്യാന്വേഷണ വിഭാഗം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ പല നഗരങ്ങളിലും ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് പോലീസിന് മുന്നറിയിപ്പ് നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹരേന്‍ പാണ്ഡ്യ തുടങ്ങി നിരവധി മന്ത്രിമാര്‍ക്കെതിരെ ആക്രമണമുണ്ടാകുമെന്നും ഭീഷണിക്കത്തില്‍ പറഞ്ഞിട്ടുണ്ട്. ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ സജ്ജരായിരിക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം പോലീസ് വകുപ്പിനും എല്ലാ സുരക്ഷാ ഏജന്‍സികള്‍ക്കും നിര്‍ദ്ദേശം നല്‍കി. അഹമ്മദാബാദ്, സൂററ്റ്, വഡോദര, രാജ്കോട്ട് തുടങ്ങി ഗുജറാത്തിലെ നിരവധി നഗരങ്ങളിലെ ഉന്നത പോലീസ് വകുപ്പുകള്‍ക്കും ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments