ദുബായ് : യുഎഇയിൽ 15പേരിൽ കൂടി കൊറോണ (കോവിഡ് -19)വൈറസ് ബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ രോഗ–പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തായ്‌ലൻഡ്, ചൈന, മൊറോക്കോ, ഇന്ത്യ , സൗദി അറേബ്യ, എത്യോപ്യ, ഇറാൻ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരിലും, വിദേശത്തു നിന്ന് എത്തിയ യുഎഇ പൗരന്മാരിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധയേറ്റ രോഗികളുമായി അടുത്ത ബന്ധമുള്ള അഞ്ച് പേരിൽ ആരോഗ്യ പരിശോധന നടത്തിയ ശേഷം വൈറസ് പടരാതിരിക്കാനുള്ള പ്രതിരോധ നടപടികൾക്ക് വിധേയമാക്കിയെന്നും അധികൃതർ അറിയിച്ചു.
https://www.facebook.com/DubaiHealthAuthority/posts/2966975286684361
രണ്ടു രോഗികൾ കൊറോണ വൈറസിൽ നിന്നും സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. ചൈനീസ് കുടുംബത്തിൽ നിന്നുള്ള 38 ഉം 10 ഉം വയസ് പ്രായമുള്ളവരിലാണ് രോഗം ഭേദമായത്. ഇതോടെ രാജ്യത്ത് രോഗം മാറിയവരുടെ എണ്ണം ഏഴ് ആയെന്നും പ്രസ്താവനയിലൂടെ പറഞ്ഞു.
കൊറോണ(കോവിഡ് 19) ബാധിച്ച് ഇറ്റലിയിൽ 197 മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49 പേര് കൂടി മരിച്ചതായ റിപോർട്ടുകൾ പുറത്ത് വന്നതോടെയാണ് മരണസംഖ്യ ഉയർന്നത്. ഇതോടെ ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം കൊവിഡ് 19 മരണങ്ങൾ സംഭവിച്ച രാജ്യമായി ഇറ്റലി മാറി. ഒരാഴ്ചയ്ക്കിടെ 4600 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. രോഗബാധ തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.വിദ്യാഭ്യാസ സ്ഥാപനങ്ങൾ പത്തുദിവസത്തേക്ക് അടച്ചു. ഫുട്ബോള്‍ അടക്കമുള്ള കായികവിനോദങ്ങള്‍ കാണികളുടെ അഭാവത്തില്‍ നടത്തണമെന്നും കർശന നിര്‍ദേശമുണ്ട്.
Also read : കാന്‍സര്‍ ബാധിതനും ഇന്ത്യക്കാരനുമായ ഏഴ് വയസുകാരന്റെ ആഗ്രഹം നിറവേറ്റി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍
ഇറ്റലിക്കു പുറമേ, ഫ്രാന്‍സിലും ജര്‍മനിയിലും രോഗികളുടെ എണ്ണം കൂടിയിരിക്കുകയാണ്. ചൈനയില്‍ രോഗബാധ നിയന്ത്രണവിയേയമാകുന്നതിന്റെ സൂചനകള്‍ ലഭിക്കുന്പോള്‍ യൂറോപ്പില്‍ രോഗം പടരുന്നതിന്റെ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. കൊറോണ(കോവിഡ് 19) ബാധിതരുടെ എണ്ണം ആഗോളതലത്തില്‍ ഒരു ലക്ഷത്തിലധികമായി ഉയര്‍ന്നിട്ടുണ്ട്. ചൈനയിൽ മാത്രം 3015 പേരാണ് മരണപ്പെട്ടത്. ഇറാനിൽ 124 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 1200 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് ഒരു ലക്ഷത്തിലധികം പേർ രോഗബാധിതരായി ചികിത്സയിലാണ്. ബ്രിട്ടണിൽ 80 വയസ്സുകാരൻ കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചതോടെ മരണം രണ്ടായി. വത്തിക്കാനിലും, സെർബിയയിലും, സ്ലോവാക്കിയയിലും പെറുവിലും കൊവിഡ്19 ബാധ സ്ഥിരീകരിച്ചു.
Post Your Comments