സാന്‍ ഫ്രാന്‍സിസ്കോ: കോവിഡ് 19 വൈറസ് ഭീതിയെ തുടര്‍ന്ന് കലിഫോര്‍ണിയ തീരത്ത് പിടിച്ചിട്ട കപ്പലിലെ നിരവധി പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 21 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 19 പേര് ജീവനക്കാരും രണ്ടു പേര് യാത്രക്കാരുമാണ്. വൈസ് പ്രസിഡന്റ് മൈക് പെന്‍സാണ് ഇക്കാര്യം അറിയിച്ചത്.
ഗ്രാന്‍ഡ് പ്രിന്‍സ് എന്ന ആഡംബര കപ്പലാണ് കലിഫോര്ണയയില് പിടിച്ചിട്ടിരിക്കുന്നത്. കപ്പലില്‍ യാത്രക്കാരും ജീവനക്കാരുമായി 3500ഓളം പേരുണ്ട്. 46 പേരുടെ സാന്പിളുകളാണ് പരിശോധിച്ചത്. വാണിജ്യാടിസ്ഥാനത്തിലുള്ളതല്ലാത്ത തുറമുഖത്തേക്ക് കപ്പല്‍ മാറ്റി കപ്പലിലെ മുഴുവന്‍ ആളുകളെയും പരിശോധിക്കാനും ക്വാറന്‍റൈന്‍ ചെയ്യാനുമാണ് ഇപ്പോള്‍ നീക്കം.
കഴിഞ്ഞ മാസം ഇത്തരത്തില്‍ പ്രതിസന്ധി ജപ്പാനും നേരിട്ടിരുന്നു. കൊവിഡ് ഭീതിയില്‍ യോകോഹാമ തുറമുഖത്ത് ‘ഡയമണ്ട് പ്രിന്‍സസ്’ എന്ന കപ്പല്‍ പിടിച്ചിടുകയും കപ്പലിലെ ഇന്ത്യക്കാര്‍ക്കടക്കം വൈറസ് ബാധിക്കുകയും ചെയ്തിരുന്നു.
ALSO READ: കൊറോണ മൂലം ആഗോള തലത്തിൽ കടുത്ത ആശങ്ക : 29 കോടി വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍
അതേസമയം, സൗദി അറേബ്യ മൂന്ന് രാജ്യങ്ങളില്‍ നിന്ന് കരമാര്‍ഗമുള്ള പ്രവേശനം വിലക്കി. കൊറോണ വൈറസ് വ്യാപിക്കാതിരിക്കുന്ന മുന്‍കരുതലുകളുടെ ഭാഗമായി യുഎഇ, കുവൈറ്റ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശനമാണ് വിലക്കിയിരിക്കുന്നത്. വ്യോമ മാര്‍ഗം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുന്നത്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിങ് അബ്‍ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നീ എയര്‍പോര്‍ട്ടുകള്‍ വഴി മാത്രമാണ് പ്രവേശനം അനുവദിക്കുക.
Post Your Comments