Latest NewsIndia

ബിജെപി നേതാവും നടിയുമായ ജയപ്രദയ്ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ജയപ്രദയ്‌ക്കെതിരെ കേസ് നിലവിലുള്ളത്.

രാംപുര്‍ (ഉത്തര്‍പ്രദേശ്): പ്രശസ്തസിനിമാതാരവും ബിജെപി നേതാവുമായ ജയപ്രദയ്‌ക്കെതിരെ ജാമ്യമില്ലാ വാറന്റ്. ഉത്തര്‍പ്രദേശിലെ ഒരു കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.പൊതുതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറന്റ് പുറപ്പെടുവിച്ചത്.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ജയപ്രദയ്‌ക്കെതിരെ കേസ് നിലവിലുള്ളത്. ഏപ്രില്‍ 20-ന് കോടതി കേസ് വീണ്ടും പരിഗണിക്കും. വിസ്താരം നടക്കുന്ന ഏപ്രില്‍ 20ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും വാറന്റില്‍ നിര്‍ദേശിക്കുന്നുണ്ട്.

2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ രാംപുര്‍ ലോക്‌സഭാമണ്ഡലത്തില്‍ നിന്ന് മത്സരിച്ച ജയപ്രദ ഒരു ലക്ഷത്തില്‍പരം വോട്ടുകള്‍ക്ക് സമാജ് വാദി പാര്‍ട്ടിയുടെ അലംഖാനോട് പരാജയപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button