കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സിദ്ദിഖിനെയും ബിന്ദു പണിക്കരെയും വിസ്തരിക്കുന്നത് മാറ്റിവെച്ചു. പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വിസ്താരം മാറ്റിയത്. ബിന്ദു പണിക്കരെ മറ്റന്നാള്‍ വിസ്തരിക്കും. സിദ്ദിഖിനെ വിസ്തരിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് കോടതി അറിയിച്ചു. അതേ സമയം ഇന്നലെ മൊഴി നല്‍കാനായി ഭാമ വിചാരണ കോടതില്‍ എത്തിയെങ്കിലും വിസ്താരം നടക്കാത്തതിനെത്തുടര്‍ന്ന് മാറ്റിവെച്ചു.
കഴിഞ്ഞദിവസം അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ ഗായിക റിമി ടോമിയെ വിസ്തരിച്ചു. എന്നാല്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ വിസ്താരത്തിന് എത്തിയില്ല. ഹാജരാകാത്തതിനെ തുടര്‍ന്ന് കുഞ്ചാക്കോ ബോബന്‍ കോടതിയില്‍ അപേക്ഷ നല്‍കി.തുടര്‍ന്ന് വരുന്ന 9 ന് ഹാജരാകാന്‍ കോടതി അനുവദിച്ചിട്ടുണ്ട്.അതേസമയം, മുകേഷും കോടതിയില്‍ അവധി അപേക്ഷ നല്‍കി. നിയമസഭ നടക്കുന്നതിനാല്‍ അവധി അനുവദിക്കണമെന്നാണ് മുകേഷിന്റെ ആവശ്യം. ഗീതു മോഹന്‍ദാസ്, മഞ്ജു വാര്യര്‍, ലാല്‍ എന്നിവരെ കോടതി നേരത്തെ വിസ്തരിച്ചു. സംയുക്ത വര്‍മ്മയെ സാക്ഷിപ്പട്ടികയില്‍ നിന്ന് പിന്നീട് ഒഴിവാക്കുകയും ചെയ്തിരുന്നു.
Post Your Comments