തിരുവനന്തപുരം: കിഫ്ബിയുടെ 268 കോടി രൂപ യെസ് ബാങ്കിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 9.72 ശതമാനം പലിശയ്ക്ക് എടുത്ത മസാല ബോണ്ട് 7.5 ശതമാനത്തിന് യെസ് ബാങ്കില്‍ നിക്ഷേപിച്ചത്. ഈ 268 കോടി രൂപ ഇപ്പോള്‍ നഷ്ടപെട്ട അവസ്ഥയാണ്. ഇതിനുത്തരവാദി ധനമന്ത്രി തോമസ് ഐസക് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. നിരവധി ന്യൂജനറേഷന് ബാങ്കുകളിലായി കിഫ്ബിയുടെ 675 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇത് അടിയന്തിരമായി ട്രഷറിയിലേക്ക് മാറ്റണമെന്നും ചെന്നിത്തല വ്യക്തമാക്കി.
Post Your Comments