പാകിസ്ഥാന് ടീമിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് വഹാബ് റിയാസ്. എന്നാല്‍ 2017 മുതലുള്ള രണ്ട് വര്‍ഷ സമയം റിയാസിനെ സംബന്ധിച്ചിടത്തോളം അത്ര മികച്ചതായിരുന്നില്ല. ദേശീയ ടീമില്‍ പോലും ഇടം പിടിക്കാന്‍ ഈ കാലയളവില്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോളിതാ തനിക്ക് ദേശീയ ടീമില്‍ ഇടം നേടാന്‍ കഴിയാതിരുന്നതിന് കാരണം വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.
ദേശീയ ടീം പരിശീലകനായിരുന്ന മിക്കി ആര്‍തറാണ് താന്‍ 2017-19 കാലഘട്ടത്തില്‍ പാക് ടീമില്‍ നിന്ന് പുറത്താകാന്‍ കാരണമെന്നാണ് റിയാസ് പറയുന്നത്. താന്‍ മാച്ച് ഫിറ്റ് അല്ലെന്നും, മാച്ച് വിന്നര്‍ അല്ലെന്നുമാണ് മിക്കി ആര്‍തര്‍ വിശ്വസിച്ചിരുന്നത്. അന്ന് ദേശീയ ടീമില്‍ കളിച്ചിരുന്ന പേസ് ബോളര്‍മാരേക്കാള്‍ മികച്ച പ്രകടനം നടത്തിയിട്ടും, തുടര്‍ച്ചയായി ദേശീയ ടീമില്‍ നിന്ന് താന്‍ തഴയപ്പെട്ടെന്നും, വാര്‍ഷിക കരാറില്‍ നിന്ന് തന്നെ പുറത്താക്കപ്പെട്ടെന്നും റിയാസ് പറയുന്നു. ഇതിന് പിന്നില്‍ പാകിസ്ഥാന് പരിശീലകനായിരുന്ന മിക്കി ആര്‍തറിന്റെ കരങ്ങളാണെന്നാണ് റിയാസ് വിമര്‍ശിക്കുന്നത്.
മൊഹമ്മദ് ആമിറിനേക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും അദ്ദേഹം ദേശീയ ടീമില്‍ നിന്ന് തന്നെ തഴഞ്ഞെന്നും. ടീമില്‍ നിന്ന് മാത്രമല്ല വാര്‍ഷിക കരാറില്‍ നിന്നും തഴഞ്ഞെന്നും, 2017 മുതല്‍ 2019 വരെയുള്ള സമയം പാക് ടീമില്‍ നിന്ന് ഞാന്‍ പുറത്തായതും ആര്‍തര്‍ കാരണമാണ്. തീര്‍ത്തും അനീതിയാണ് ആര്‍തര്‍ എന്നോട് കാട്ടിയതെന്നും വഹാബ് റിയാസ് വെളിപ്പെടുത്തി.
Post Your Comments