ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 ബാധ തടയുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി കേന്ദ്ര ടൂറിസം മന്ത്രാലയം. ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയ ഇറാനിയന്‍ വിനോദ സഞ്ചാരികളെക്കുറിച്ചുള്ള വിവരങ്ങൾ മന്ത്രാലയം ശേഖരിക്കുക്കുകയാണ്.
ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയ 450 ഇറാനിയന്‍ വിനോദസഞ്ചാരികളെക്കുറിച്ചുള്ള വിവരങ്ങളാണ് മന്ത്രാലയം ശേഖരിച്ചുവരുന്നത്. ഇറാനിയന്‍ പൗരന്മാര്‍ക്ക് യാത്രാ വിലക്ക് എര്‍പ്പെടുത്തുന്നതിന് മുമ്പ് ഇന്ത്യയിലെത്തിയവരെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിലെ അധികൃതരാണ് ടൂറിസം മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്. മന്ത്രാലയത്തെ ഉദ്ധരിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
ചൈനക്കും ഇറ്റലിക്കും ശേഷം കൊറോണ മരണത്തില്‍ മൂന്നാമതാണ് ഇറാന്റെ സ്ഥാനം. ചൈനയില്‍ രോഗബാധയെത്തുടര്‍ന്ന് 3,042 പേര്‍ മരിച്ചപ്പോള്‍ 148 പേര്‍ ഇറ്റലിയിലും 124 പേര്‍ ഇറാനിലും മരണമടഞ്ഞു. ഇറാനിലുള്ള ഇന്ത്യക്കാരുടെ രക്ത സാമ്ബിളുകള്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുക കൊറോണയില്ലാത്തവരെ മാത്രം
അതേസമയം, ഇന്ത്യയിലെത്തിയ മിക്ക വിനോദസഞ്ചാരികളും യാത്രക്കനുസരിച്ച് ഹോട്ടലുകള്‍ മാറുന്നതിനാല്‍ ഇവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ടൂര്‍ ഓപ്പറേറ്റര്‍ മാരെയും ഏജന്റുമാരെയും കേന്ദ്രീകരിച്ച് ഇറാനിയന്‍ പൗരന്മാരെ തിരിച്ചറിയാനുള്ള ശ്രമമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഇപ്പോഴുള്ളത്. എന്നാല്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്ന വിനോദസഞ്ചാരികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള ചട്ടം ഇന്ത്യയില്‍ നിലവിലില്ല.
ALSO READ: ഡൽഹി കലാപം: ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ കൊലപാതകികളെ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം
വെള്ളിയാഴ്ച രാത്രിയോടെ ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 300 ഇന്ത്യക്കാരുടെ രക്തസാമ്ബിളുമായി ഇറാന്‍റെ മഹാന്‍ എയര്‍ വിമാനം ഇന്ത്യയിലെത്തും. ഇന്ത്യയിലെത്തുന്ന ഇറാന്‍ വിമാനത്തില്‍ 2000 ഓളം വരുന്ന ഇറാനികളെയും തിരിച്ചയയ്ക്കും.
Post Your Comments