ന്യൂ ഡൽഹി : എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ പാർലമെന്റിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം. പാർലമെന്റ് കവാടത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് ധർണ നടക്കുന്നത്. കറുത്ത റിബൺ ധരിച്ചാണ് അംഗങ്ങൾ പ്രതിഷേധിക്കുന്നത്. ഡൽഹി കലാപം ചർച്ച ചെയ്യണമെന്നും, സസ്പെന്‍ഷന്‍ നടപടി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്‌സഭ രണ്ടു മണിവരെ നിർത്തി വെച്ചു.
#WATCH Rahul Gandhi and other Congress MPs protest near Mahatma Gandhi statue at Parliament, demanding the resignation of Union Home Minister Amit Shah over #DelhiViolence. pic.twitter.com/J4VhyuAqRM
— ANI (@ANI) March 6, 2020
Delhi: Rahul Gandhi and other Congress MPs protest in front of Mahatma Gandhi statue at Parliament, demanding resignation of Union Home Minister Amit Shah over #DelhiViolence. pic.twitter.com/C1fYOKeFrl
— ANI (@ANI) March 6, 2020
ഡൽഹി കലാപത്തിന്മേലുള്ള ചര്‍ച്ച ഹോളിക്ക് ശേഷം നടത്താമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇത് അനുവദിക്കാനാകില്ലെന്നും രാജ്യത്ത് നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവം എത്രയും പെട്ടെന്ന് തന്നെ ചർച്ച ചെയ്യണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. . ഏഴ് അംഗങ്ങളെ സസ്പെന്‍റ് ചെയ്ത നടപടിയില്‍ പാര്‍ലമെന്‍റ് പ്രക്ഷുബ്ദമാകുമെന്നാണ് വിവരം.
ബെന്നി ബഹന്നാൻ, രാജ്മോഹൻ ഉണ്ണിത്താൻ, ടിഎൻ പ്രതാപൻ, ഡീൻ കുര്യാക്കോസ് എന്നിവരുൾപ്പടെ ഏഴ് എംപിമാരെയാണ് ഈ സമ്മേളനം അവസാനിക്കും വരെ സസ്പെൻഡ് ചെയ്തത്. പാർലമെൻറ് പരിസരത്ത് നിന്ന് പിൻവാങ്ങാനും ഇന്നലെ എംപിമാരോട് ആവശ്യപ്പെട്ടിരുന്നു. എംപിമാരെ അയോഗ്യരാക്കണം എന്ന ആവശ്യം പരിഗണിക്കാൻ പ്രത്യേകസമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ എംപിമാർക്കൊപ്പം കോൺഗ്രസ് ചീഫ് വിപ്പ് ഗൗരവ് ഗൊഗോയി, തമിഴ്നാട്ടിൽ നിന്നുള്ള മണിക്കം ടാഗൂർ, അമൃത്സർ എംപി ഗുർജിത് സിംഗ് എന്നിവർക്കും സസ്പെൻഷനുണ്ട്.
Post Your Comments