ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പിക്കെതിരെ ചാക്കിട്ടു പിടുത്തവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങി മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍. വ്യാഴാഴ്ച രാത്രി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി ബി.ജെ.പി എം.എല്‍.എമാര്‍ കൂടിക്കാഴ്ച നടത്തി. ഇവര്‍ ഉടന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. ശരദ് കൗള്‍, സഞ്ജയ് പതക്, നാരായണ്‍ ത്രിപാഠി എന്നീ ബി.ജെ.പി എം.എല്‍.എമാരാണ് കമല്‍നാഥുമായി കൂടിക്കാഴ്ച നടത്തിയത്.
ചര്‍ച്ചയ്ക്ക് ശേഷം മെഹാറിലെ എം.എല്‍.എ ത്രിപാഠി സ്ഥാനം രാജിവച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അദ്ദേഹം അത് നിഷേധിച്ചിട്ടുണ്ട്.കോണ്‍ഗ്രസില്‍ നിന്ന് കോണ്‍ഗ്രസ് കൂറുമാറ്റിച്ച മണ്ട്‌സൂര്‍ എം.എല്‍.എ ഹര്‍ദീപ് സിംഗ് ഇന്നലെ സ്ഥാനം രാജിവച്ചിരുന്നു.ചൊവ്വാഴ്ച മുതലാണ് മധ്യപ്രദേശില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 10 എംഎല്‍എമാരെ കാണാതായി. ഇവരെ ബിജെപി ആഡംബര ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണ് എന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു.മധ്യപ്രദേശ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി കരുക്കള്‍ നീക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് ആരോപണം. ചാര്‍ട്ടേഡ് വിമാനത്തില്‍ ബിഎസ്പി എംഎല്‍എയെ ബിജെപി ദില്ലിയിലേക്ക് കൊണ്ടുപോയി എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വ്‌വിജയ് സിങ് പറഞ്ഞത്.
Post Your Comments