Latest NewsKeralaNews

കുട്ടിയെ എത്തിച്ചാല്‍ പണം തരാമെന്ന് ഡോക്ടര്‍ പറഞ്ഞു : പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ നാടോടി സ്ത്രീയുടെ വെളിപ്പെടുത്തല്‍

കൊല്ലം: കുട്ടിയെ എത്തിച്ചാല്‍ പണം തരാമെന്ന് ഡോക്ടര്‍ പറഞ്ഞതായി പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ നാടോടി സ്ത്രീയുടെ വെളിപ്പെടുത്തല്‍. തന്നെ മയിലണ്ണന്‍ എന്നയാള്‍ ലോറിയില്‍ കൊണ്ടു വന്നതാണെന്നും അവര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഒന്‍പതു വയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലാണ് നാടോടി സ്ത്രീ പൊലീസിന് ഏറെ നിര്‍ണായക വിവരങ്ങള്‍ നല്‍കിയിരിക്കുന്നത് .

അനിയത്തിക്കു ബിസ്‌ക്കറ്റ് വാങ്ങാന്‍ രാവിലെ കടയില്‍ പോയ ഒന്‍പത് വയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഇന്നലെയാണ് കരുനാഗപ്പള്ളി തുറയില്‍ക്കുന്ന് എസ്എന്‍യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി ജാസ്മിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.

60 വയസ് തോന്നിക്കുന്ന നാടോടി സ്ത്രീ തമിഴും മലയാളവും ഇടകലര്‍ത്തിയാണു സംസാരിക്കുന്നത്. പരസ്പര വിരുദ്ധമായി സംസാരിക്കുന്ന ഇവര്‍ തന്റെ പേരു ജ്യോതി എന്നാണെന്നും പൊള്ളാച്ചിയാണു സ്വദേശമെന്നും പറയുന്നു.

തുറയില്‍ക്കുന്ന് എസ്എന്‍യുപി സ്‌കൂളില്‍ പഠിക്കുന്ന അനിയത്തിക്കു ബിസ്‌കറ്റ് വാങ്ങാനാണു രാവിലെ ഒന്‍പത് മണിയോടെ ജാസ്മിന്‍ വീടിനടുത്തുള്ള കടയിലേക്കു പോയത്. പിന്നാലെ നടന്നെത്തിയ സ്ത്രീ കൈയില്‍ പിടിക്കുകയും ‘എന്റെ കൂടെ വാ മോളെ, നമുക്കു പോകാം’ എന്നു പറയുകയുമായിരുന്നുവെന്നു കുട്ടി പൊലീസിനോട് പറഞ്ഞു. പിടിവിട്ടു കുതറിയോടിയ കുട്ടി അടുത്ത വീട്ടില്‍ അഭയം തേടി. അതിനിടെ കടന്നുകളയാന്‍ ശ്രമിച്ച സ്ത്രീയെ നാട്ടുകാര്‍ തടഞ്ഞുവച്ചു പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button