ചെന്നൈ: രണ്ട് ദിവസമായി കാണാതായ ഒമ്പത് വയസ്സുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍ നിന്ന് കണ്ടെത്തി. കുട്ടിയുടെ കൈകളും കാലുകളും കയറുകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. പുതുച്ചേരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ശനിയാഴ്ച കളിച്ചുകൊണ്ടിരുന്ന മകളെ കാണാതായതിനെ തുടര്‍ന്ന് നാരായണന്‍- മൈഥിലി ദമ്പതികള്‍ തിരച്ചില്‍ നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തു.
Read Also: ക്രെഡിറ്റ് കാർഡ് വിതരണ നിയമങ്ങളിൽ പുതിയ മാറ്റം, മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി റിസർവ് ബാങ്ക്
അന്വേഷണം നടക്കുന്നതിനിടെയാണ് രണ്ട് ദിവസത്തിന് ശേഷം പെണ്‍കുട്ടിയുടെ ജീര്‍ണിച്ച മൃതദേഹം താമസസ്ഥലത്തിനടുത്തുള്ള അഴുക്കുചാലില്‍ നിന്ന് ലഭിച്ചത്. കൈകളും കാലുകളും ബന്ധിച്ച നിലയില്‍ കണ്ടെത്തിയതിനാല്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഇതോടെ ക്രമസമാധാനപാലനത്തിനായി അര്‍ധസൈനിക വിഭാഗത്തെ രംഗത്തിറക്കി.
അതേസമയം, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് അഞ്ച് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Post Your Comments