ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കര്‍ണാടകയിലെ ബിദറിലെ സ്കൂളില്‍ പൗരത്വ ബില്ലിനെതിരെ അവതരിപ്പിച്ച നാടകത്തിെന്റ പേരില്‍ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് തള്ളി. പൗരത്വഭേദഗതി നിയമത്തെ വിമര്‍ശിക്കുന്ന നാടകത്തിൽ പ്രധാനമന്ത്രിയെയും രാജ്യത്തെയും തന്നെ അപമാനിക്കുന്ന തരത്തിലും മത സ്പർദ്ധ വളർത്തുന്ന രീതിയിലും ഉള്ള കാര്യങ്ങൾ ഉണ്ടെന്നായിരുന്നു പരാതി.
ഇതിന്റെ പേരില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍, വിദ്യാര്‍ത്ഥിയുടെ മാതാവ് എന്നിവരെയാണ് കര്‍ണാടക സര്‍ക്കാര്‍ രാജ്യദ്രോഹക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നും രാജ്യദ്രോഹ വകുപ്പുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു സാമൂഹിക പ്രവര്‍ത്തക യോഗിത ഭയാന, അഭിഭാഷകന്‍ ഉത്സവ് സിങ് ബയിന്‍സ് മുഖേന പൊതു താല്‍പര്യ ഹരജി നല്‍കിയത്. ജസ്റ്റിസ് എ.എം ഖാന്‍വില്‍കാര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹരജി തള്ളിയത്.
Post Your Comments