Latest NewsNewsSports

ഏഷ്യാ കപ്പ് ആര്‍ച്ചറി ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറി ഇന്ത്യന്‍

ബാങ്കോക്ക്: ഏഷ്യാ കപ്പ് ആര്‍ച്ചറി ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറി ഇന്ത്യന്‍ ആര്‍ച്ചറി ടീം. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നാണ് തീരുമാനം. സായിയുടെയും ഒളിംപിക് കമ്മിറ്റിയുടെയും നിര്‍ദേശം അനുസരിച്ചും യാത്രാവലിക്കുകള്‍ കണക്കിലെടുത്തുമാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറുന്നതെന്ന് ആര്‍ച്ചറി അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പിലൂടെഅറിയിച്ചു.

മാര്‍ച്ച് എട്ട് മുതല്‍ 15വരെ ബാങ്കോക്കിലാണ് ടൂര്‍ണമെന്റ് നടക്കുക. ലോക റാങ്കിംഗ് ടൂര്‍ണമെന്റിലേക്ക് രണ്ടാം നിര ടീമിനെ അയക്കാനായിരുന്നു ആര്‍ച്ചറി അസോസിയേഷന്‍ പദ്ധതിയിട്ടിരുന്നത്. ഇവര്‍ക്കായി വിമാന ടിക്കറ്റ് അടക്കം ബുക്ക് ചെയ്തിരുന്നു.

Also read  : കൊറോണ വൈറസ് : ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്ന് ഏഴ് ഇന്ത്യന്‍ താരങ്ങള്‍ പിന്‍മാറി

അഞ്ച് മാസത്തെ വിലക്കിനുശേഷം ഇന്ത്യന്‍ ആര്‍ച്ചറി ടീം പങ്കെടുക്കുന്ന ആദ്യ രാജ്യാന്തര ടൂര്‍ണമെന്റായിരുന്നു ഏഷ്യാ കപ്പ്. ലോക ആര്‍ച്ചറി ജനുവരിയിൽ ഉപാധികളോടെ വിലക്ക് പിന്‍വലിക്കുന്നതിന് മുമ്പ് ബാങ്കോക്കില്‍ നടന്ന കോണ്ടിനന്റല്‍ യോഗ്യതാ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങള്‍ നിഷ്പക്ഷ പതാകയ്ക്ക് കീഴില്‍ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button